ആവേശമായി ജോഡുകരെ ജയജയ കമ്പള
text_fieldsജാപ്പിനമൊഗരുവിൽ നേത്രാവതി നദി തീരത്ത് സംഘടിപ്പിച്ച ജോഡുകരെ കമ്പളയിൽ നിന്ന്
മംഗളൂരു: ജോഡുകരെ കമ്പളയുടെ 16ാം പതിപ്പ് ജാപ്പിനമൊഗരുവിൽ നേത്രാവതി നദി തീരത്ത് സംഘടിപ്പിച്ചു. 120 ജോഡി പോത്തുകൾ മത്സരിച്ച കമ്പളക്കളം ആവേശം വിതറി. മങ്കുതോടഗുട്ടിലെ അന്തരിച്ച ജെ. ജയഗംഗാധര ഷെട്ടിയുടെ സ്മരണാർഥമാണ് പരമ്പരാഗത പോത്തോട്ട മത്സരം. ദെരേബെയിൽ വിത്തൽദാസ് തന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
കരാവലി വിദ്യാഭ്യാസ സ്ഥാപന പ്രസിഡന്റ് എസ്. ഗണേഷ് റാവു അധ്യക്ഷത വഹിച്ചു. ജയ വിജയ ജോഡുകരെ കമ്പള കമ്മിറ്റി ഓണററി പ്രസിഡന്റ് വേദവ്യാസ് കാമത്ത് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കമ്മിറ്റി പ്രസിഡന്റ് ജെ. അനിൽ ഷെട്ടി, അനന്തപത്മനാഭ അസ്രണ്ണ, സഹകരണരത്ന ചിത്തരഞ്ജൻ ബോലാർ, മോനപ്പ ഭണ്ഡാരി, പ്രവീൺ ചന്ദ്ര ആൽവ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

