Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജെ.​ഡി.​എ​സ്​...

ജെ.​ഡി.​എ​സ്​ അ​ധി​കാ​ര​ത്തി​ലെ​ത്തും -എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ

text_fields
bookmark_border
JDS will come to power - H.D. Dev Gowda
cancel
camera_alt

ജെ.​ഡി.​എ​സ്​ ജ​ന​ത​മി​ത്ര സ​മ്മേ​ള​ന​ത്തി​ൽ ദേ​വ​ഗൗ​ഡ, കു​മാ​ര​സ്വാ​മി എ​ന്നി​വ​ർ ചർച്ചയിൽ. സമീപം സി.​എം. ഇ​​ബ്രാ​ഹിം

ബം​ഗ​ളൂ​രു: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​ഡി.​എ​സ്​ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​മാ​ര​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ. പാ​ർ​ട്ടി ന​ട​ത്തി​യ ജ​ന​ത​മി​ത്ര സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ക​നും പാ​ർ​ട്ടി നേ​താ​വു​മാ​യ കു​മാ​ര​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത്​ ബം​ഗ​ളൂ​രു​വി​ന്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക്ക്​ അ​ധി​കാ​രം ന​ൽ​കാ​ൻ ജ​ന​ങ്ങ​ൾ​ക്ക്​ ശ​ക്തി​യു​ണ്ട്. ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഓ​രോ ജി​ല്ല​യി​ലും എ​ത്തി താ​ൻ പ്ര​ചാ​ര​ണം ന​ട​ത്തും. പാ​ർ​ട്ടി സം​സ്ഥാ​ന​ത്തി​ന്​ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ക്കും- ഗൗ​ഡ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ ഡോ​ക്ട​ർ​മാ​ർ ഗൗ​ഡ​ക്ക്​ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​രി​പാ​ടി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം പ്ര​വ​ർ​ത്ത​ക​ർ​ക്ക്​​ ആ​വേ​ശ​മാ​യി. ജ​ന​സൗ​ഹൃ​ദ സ​ർ​ക്കാ​റി​നാ​യി ജെ.​ഡി.​എ​സി​ന്​ ഭ​ര​ണം ന​ൽ​ക​ണ​മെ​ന്ന്​ മു​ൻ​മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​എം. ഇ​​ബ്രാ​ഹിം സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakajdsHD Deve Gowda
News Summary - JDS will come to power H.D. Dev Gowda
Next Story