ജെ.ഡി-എസ് നേതാക്കളായ മാരിതിബ്ബെ ഗൗഡയും അപ്പാജി ഗൗഡയും കോൺഗ്രസിൽ
text_fieldsകോൺഗ്രസിൽ ചേർന്ന മാരിതിബ്ബെ ഗൗഡ, അപ്പാജി ഗൗഡ എന്നിവർക്ക് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ
പാർട്ടി പതാക കൈമാറിയപ്പോൾ
ബംഗളൂരു: ജെ.ഡി-എസിന്റെ മുതിർന്ന നേതാവും നാലുതവണ എം.എൽ.സിയുമായ മാരിതിബ്ബെ ഗൗഡയും മുൻ എം.എൽ.സി അപ്പാജി ഗൗഡയും കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞദിവസം എം.എൽ.സി സ്ഥാനം രാജിവെച്ച മാരിതിബ്ബെ ഗൗഡ, വെള്ളിയാഴ്ച ബംഗളൂരുവിലെ കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിൽനിന്ന് പാർട്ടി പതാക ഏറ്റുവാങ്ങി. കർണാടകയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി എൻ. ചലുവരായ സ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

