ജമാഅത്തെ ഇസ്ലാമി കേരള- ബംഗളൂരു മേഖല കമ്മിറ്റി; അബ്ദുൽറഹീം കോട്ടയം പ്രസിഡന്റ് ഷബീർ കൊടിയത്തൂർ ജനറൽ സെക്രട്ടറി
text_fieldsപ്രസിഡന്റ്: അബ്ദുൽ റഹീം കോട്ടയം
ജനറൽ സെക്രട്ടറി: ഷബീർ
കൊടിയത്തൂർ
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള- ബംഗളൂരു മേഖല പ്രസിഡന്റായി അബ്ദുൽറഹീം കോട്ടയത്തിനെയും ജനറൽ സെക്രട്ടറിയായി ഷബീർ കൊടിയത്തൂരിനെയും തെരഞ്ഞെടുത്തു. ഷമീർ മുഹമ്മദ്, ഷംലി എൻ. എന്നിവർ വൈസ് പ്രസിഡന്റുമാരാണ്.
2023-25 പ്രവർത്തന കാലയളവിലേക്കുള്ള 19 അംഗങ്ങളിൽനിന്നാണ് ഭാരവാഹികളെ കണ്ടെത്തുന്നത്. ബംഗളൂരു ഹിറാ സെന്ററിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ടി. ശാക്കിർ, മേഖല നാസിം യു.പി. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
ജമാഅത്തെ ഇസ്ലാമി അംഗങ്ങൾ, അനുഭാവികൾ, കാലാവധി അവസാനിക്കുന്ന മേഖല സമിതി അംഗങ്ങൾ, പുരുഷ, വനിത ഹൽഖ പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന ഇലക്ടറൽ കോളജാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. വെല്ലുവിളികൾ ഏറ്റെടുത്ത് ദിശാബോധത്തോടെ പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാൻ പുതിയ കമ്മിറ്റിക്ക് സാധ്യമാകട്ടെയെന്ന് കേരള സംസ്ഥാന സെക്രട്ടറി ടി. ശാക്കിർ ആശംസിച്ചു. മാതൃകാപരമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് സഹകരിച്ച എല്ലാവർക്കും ബംഗളൂരുവിന്റെ ചുമതലയുള്ള മേഖല നാസിം യു.പി. സിദ്ദീഖ് നന്ദി പറഞ്ഞു.

