ജമാഅത്തെ ഇസ്ലാമി വനിത സമ്മേളനം 22ന്
text_fieldsബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല നടത്തുന്ന നൂറുദിന സംഘടന കാമ്പയിനിന്റെ ഭാഗമായി വനിത വിഭാഗം സമ്മേളനം സംഘടിപ്പിക്കും.
സെപ്റ്റംബർ 22ന് ഉച്ചക്ക് 2.30ന് എച്ച്.ബി.ആർ ലേഔട്ടിലെ അഫ്സൺ കൺവെൻഷൻ സെന്ററിൽ വനിത സമ്മേളനത്തിന് തുടക്കമാവും. ‘അല്ലാഹുവിന്റെ സഹായികളാവുക’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി കേരള വനിത നേതാക്കളായ പി.ടി.പി. സാജിത, നസീമ ടീച്ചർ എന്നിവർ സംസാരിക്കും. സമ്മേളന പ്രഖ്യാപന യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങളായ, സഹല, ഫെബിന, സാബിറ, സമീറ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളന കൺവീനറായി സജ്ന ഷമീറിനെയും അസി. കൺവീനറായി സുഹാനയെയും തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9739102700, 9448205271 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബാംഗ്ലൂർ മേഖല വൈസ് പ്രസിഡന്റ് എൻ. ഷംലി അറിയിച്ചു.

