Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജമാഅത്തെ ഇസ്‌ലാമി,...

ജമാഅത്തെ ഇസ്‌ലാമി, ബംഗളൂരു സിറ്റി ഇദ്ഗാഹുകൾ സംഘടിപ്പിക്കും

text_fields
bookmark_border
ജമാഅത്തെ ഇസ്‌ലാമി, ബംഗളൂരു സിറ്റി ഇദ്ഗാഹുകൾ സംഘടിപ്പിക്കും
cancel

ബംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള, ബംഗളൂരു സിറ്റിയുടെ കീഴില്‍ സഫീന ഗാർഡൻ, ബേഗൂർ, കെ.ആർ പുരം, നാഗർഭാവി എന്നിവിടങ്ങളിൽ വിപുലമായ പെരുന്നാള്‍ നമസ്കാര സൗകര്യം ഒരുക്കും. ബലിപെരുന്നാൾ ദിനമായ വ്യാഴാഴ്ച രാവിലെ 8.30ന് ശിവാജി നഗർ കോൾസ് പാർക്കിന് സമീപം സഫീന ഗാർഡനിൽ മസ്ജിദുർ റഹ്മ സംഘടിപ്പിക്കുന്ന ഈദ്ഗാഹിൽ പ്രമുഖ പണ്ഡിതനും മസ്ജിദു റഹ്മ ഖത്തീബുമായ കെ.വി. ഖാലിദ് നേതൃത്വം നൽകും. ബേഗൂരിലെ ആർ.എൻ. ഗോൾഡ് പാലസിൽ നടക്കുന്ന ഈദ്ഗാഹിൽ രാവിലെ എട്ടിന് നടക്കുന്ന പെരുനാൾ നമസ്കാരത്തിന് പി.വൈ. സൈഫുദ്ദീൻ നേതൃത്വം നൽകും.

കെ.ആർ. പുരത്തെ ന്യൂ ലൈറ്റ് ലാൻഡ്മ‌ാർക്കില്‍ നടക്കുന്ന ഈദ്ഗാഹിൽ രാവിലെ എട്ടിന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. റമിസ് വല്ലപ്പുഴ നേതൃത്വം നൽകും. നൈസ് നഗർഭാവി ഈദ്ഗാഹിൽ രാവിലെ എട്ടിന് പെരുന്നാൾ നമസ്കാരത്തിന് അബ്ദുല്ല ഹനീഫ് നേതൃത്വം നൽകും. ഈദ് ഗാഹുകളില്‍ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eidgahsmetro newsBenglauru News
News Summary - Jamaat-e-Islami to organize Bengaluru City eidgahs
Next Story