ജമാഅത്തെ ഇസ്ലാമി ബംഗളൂരു സൗത്ത് ഏരിയ സമ്മേളനം
text_fields‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ നവംബർ 21ന് നടക്കുന്ന ജമാഅത്തെ ഇസ്ലാമി സൗത്ത് ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ നിന്ന്
ബംഗളൂരു: ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ എന്ന പ്രമേയത്തിൽ നവംബർ 21ന് നടക്കുന്ന ജമാഅത്തെ ഇസ്ലാമി സൗത്ത് ഏരിയ സമ്മേളനത്തിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ടി. ശാക്കിർ വേളം നിർവഹിച്ചു. സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പങ്കെടുക്കും.
‘സുഗന്ധമുള്ള ജീവിതം’ എന്ന വിഷയത്തിൽ റുക്സാന മൂസ സംസാരിക്കും. ഡോക്യുഫിക്ഷൻ, പാനൽ ചർച്ച, കലാപരിപാടികൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഇലക്ട്രോണിക് സിറ്റിയിൽ നടന്ന പ്രഖ്യാപന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സൗത്ത് ഏരിയ പ്രസിഡന്റ് മുഹമ്മദ് ഖുത്തുബ് അധ്യക്ഷത വഹിച്ചു. റൂഹിബ സഫറുള്ള ഖുർആൻ ക്ലാസ് നടത്തി. കാമ്പയിൻ പരിപാടികളുടെ അവതരണം സമ്മേളന കൺവീനർ ആസിഫ് മടിവാള നിർവഹിച്ചു. സിറ്റി സമിതി അംഗങ്ങളായ മുഹ്സിൻ ഖാൻ, ഷംസീർ വടകര എന്നിവർ സംബന്ധിച്ചു. ആമിന, സാലിഹ്, ആസിഫ്, ആദില, ഫഹീമ എന്നിവർ നേതൃത്വം നൽകി. ഏരിയ വനിതാ കൺവീനർ സഹല മൊയ്തു സ്വാഗതവും ഏരിയ സെക്രട്ടറി ഷിജാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

