നവ്യാനുഭവമായി ജലയാന ജനാധിപത്യ ബോധവത്കരണം
text_fieldsഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിലെ ബൈന്തൂരിൽ നടന്ന ജലയാന ജനാധിപത്യ ബോധവത്കരണ പരിപാടിയിൽനിന്ന്
മംഗളൂരു: ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിലെ ബൈന്തൂരിൽ ഉഡുപ്പി ജില്ല വരണാധികാരികൂടിയായ ഡെപ്യൂട്ടി കമീഷണർ ഡോ. വിദ്യാകുമാരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കടൽ സഞ്ചാര ജനാധിപത്യ ബോധവത്കരണം നവ്യാനുഭവമായി.
ബോട്ടുകളിൽ യാത്ര ചെയ്ത് പ്രതിജ്ഞ ചൊല്ലുക, മുങ്ങിയും പൊങ്ങിയും പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുക, ഭേരി മുഴക്കുക തുടങ്ങിയവയാണ് ഓളപ്പരപ്പിൽ സംഘടിപ്പിച്ചത്. സ്കൂബ ഡൈവിങ് സംഘവും പരിപാടിയുടെ ഭാഗമായി.
ജില്ല പഞ്ചായത്ത് സി.ഇ.ഒ പ്രതീക് ബയൽ, ‘സ്വീപ്’കമ്മിറ്റി പ്രസിഡന്റ് മമത കുമാരി, അഡി. ഡി.സി.എസ്.ആർ രശ്മി, അസി. കമീഷണർ മിഥുൻ, തീരസുരക്ഷ സേന എസ്.പി മഞ്ജുനാഥ്, അസി. ഇലക്ഷൻ ഓഫിസർ പി. പ്രതീപ് എന്നിവർ സംസാരിച്ചു. താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ ആനന്ദ എസ്. ബഡക്കണ്ടി സ്വാഗതവും ഷിരൂർ പഞ്ചായത്ത് പി.ഡി.ഒ കെ. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

