വയോധികനെ മർദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കാഴ്ചപരിമിതിയുള്ള മുസ്ലിം വയോധികനെ മർദിച്ച് ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച സംഭവത്തിൽ ടെക്കി അടക്കം രണ്ടുപേർ അറസ്റ്റിൽ. കൊപ്പാൽ ഗംഗാവതി സ്വദേശികളായ സോഫ്റ്റ്വെയർ എൻജിനീയർ സാഗർഷെട്ടി കൽകി, നരസപ്പ ദാനക്യാവർ എന്നിവരാണ് പിടിയിലായത്. ഗംഗാവതി മെഹബൂബ് നഗറിലെ ഹുസൈൻ സാബിനാണ് (65) മർദനമേറ്റത്.
ഹോസപേട്ടിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നവംബർ 25ന് രാത്രിയാണ് സംഭവം. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് മർദിച്ചതായാണ് പരാതി.
തന്നെ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചതായും ഹുസൈൻ സാബ് മൊഴി നൽകിയിരുന്നു. ഇതുപ്രകാരം ഗംഗാവതി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, മർദനവുമായി ബന്ധപ്പെട്ടാണ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും ഇവർ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി തെളിവില്ലെന്നും കൊപ്പാൽ എസ്.പി യശോധ വന്ദെഗൊഡി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

