മൈസൂരുവിൽ ചക്ക മേള ഇന്ന് സമാപിക്കും
text_fieldsബംഗളൂരു: മൈസൂരുവിലെ നഞ്ചരാജ ബഹദൂര്‍ ചൌല്ട്രിയിലെ ചക്ക മേള ഞായറാഴ്ച സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള നടക്കുക.സഹജ സമൃദ്ധയുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. പ്രശസ്ത കവിയും ജൈവ കര്‍ഷകനുമായ കൃഷ്ണ മൂര്‍ത്തി ബെലിഗരെ ശനിയാഴ്ച നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജൈവ കര്ഷകന് ശിവാനുപുര രമേഷ് അധ്യക്ഷതവഹിച്ചു.
ഡോ.കരുണാകരന്, തുമകുരുവിലെ ഹിരെഹള്ളി സെന്‍ട്രല്‍ ഹോര്‍ട്ടികള്‍ച്ചര്‍ എക്സിപെരിമെന്റല്‍ സ്റ്റേഷന് മേധാവിയും ശാസ്ത്രജ്ഞനുമായ മഞ്ജുനാഥ് അംഗദി, ടി .എന്‍ രംഗരാജന് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. എച്ച്.ഡി കോട്ടെ,പെരിയ പട്ടണ ,കൊല്ലേഗല്‍,ശ്രീ രംഗപട്ടണ,തിപ്തൂര്‍,ചിക്കനായകനഹള്ളി,ഹവേരി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ മേളയില്‍ പങ്കെടുത്തു.
രുദ്രാക്ഷ ഹലസു,സിദ്ദു,ശങ്കര,തൂബഗരെ ഹലസു,വിയറ്റ്നാം സൂപ്പര്‍ എര്‍ലി,ചന്ദ്ര ഹലസു തുടങ്ങി 25 ലധികം ചക്കകള്‍ പ്രദര്‍ശനത്തിനെത്തി. ഉള്‍വശം ചുവപ്പ്,വെള്ള,മഞ്ഞ എന്നീ നിറങ്ങളിലുള്ള ചക്കകള്‍ മേളയിലെ താരങ്ങളായി. ചക്ക ഐസ് ക്രീം,ജാം,സ്ക്വാഷ്,പപ്പടം,ഹല്‍വ,കബാബ്,ഹോളിഗെ,ദോശ തുടങ്ങി ചക്ക വിഭവങ്ങളും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു. മേയ് മൂന്ന് രാവിലെ 11 നു ചക്ക കൃഷി എന്ന വിഷയത്തില്‍ ട്രെയിനിങ് പ്രോഗ്രാം നടന്നു. വിശദ വിവരങ്ങള്‍ക്ക്: 94821-15495, 95351-49520, .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

