ചെലുവാമ്പ ആശുപത്രിയിൽ ഐ.വി.എഫ് ചികിത്സ ഉടൻ
text_fieldsബംഗളൂരു: ചെലുവാമ്പ സർക്കാർ ആശുപത്രിയിൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) ചികിത്സ ആരംഭിക്കും. നിർധന കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വന്ധ്യത പരിഹാര മാർഗങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഐ.വി.എഫ് സേവനങ്ങളുടെ വർധിച്ച് വരുന്ന ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ മൈസൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (എം.എം.സി ആൻഡ് ആർ.ഐ) ഉൾെപ്പടെ നാല് ഐ.വി.എഫ് സെന്ററുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓരോ കോളജിനും 2.5 കോടി രൂപ സർക്കാർ അനുവദിച്ചു. ചെലുവാമ്പ ആശുപത്രിയിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
ഒരു കോടി രൂപ ജോലിക്കാർക്കും 60 ലക്ഷം രൂപ ഉപകരണങ്ങൾ വാങ്ങുന്നതിനും ബാക്കി തുക സിവിൽ ജോലികൾക്കുമായി നീക്കിവെക്കും. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ഐ.വി.എഫ് ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നത്. നാല് മാസത്തിനകം ചികിത്സ ആരംഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സുധ പറഞ്ഞു. ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഉപകരണങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പ്രവർത്തനം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

