ഐ.വി.എഫ് ദിനാചരണം
text_fieldsബംഗളൂരു:മെട്രോ നഗരങ്ങളിൽ ജോലിയെടുക്കുന്ന വനിതകളിൽ അണ്ഡം മരവിപ്പിക്കൽ പ്രക്രിയക്ക് പ്രചാരമേറുന്നതായി ഡോ. വിദ്യ വി. ഭട്ട് പറഞ്ഞു. ലോക ഐ.വി.എഫ് ദിനത്തിന് മുന്നോടിയായി ബംഗളൂരുവിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്ക് പ്രത്യുൽപാദന സമയക്രമങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായാണ് ഇത്തരം രീതി സ്വീകരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയുടെ അണ്ഡങ്ങൾ ശേഖരിക്കുകയും വിട്രിഫിക്കേഷൻ എന്ന സാങ്കേതികത ഉപയോഗിച്ച് മരവിപ്പിക്കുകയും ചെയ്ത് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്ന പ്രക്രിയയാണ് അണ്ഡം മരവിപ്പിക്കൽ (എഗ്ഗ് ഫ്രീസിങ്). കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, എലക്ടിവ് എഗ്ഗ് ഫ്രീസിങ്ങിനെക്കുറിച്ച് അന്വേഷിക്കുന്നതോ തെരഞ്ഞെടുക്കുന്നതോ ആയ സ്ത്രീകളിൽ 20 മുതൽ 25 ശതമാനംവരെ വർധന കാണുന്നുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

