ഐവൻ ഡിസൂസ എം.എൽ.സിയുടെ വീടിന് കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ച് മാർച്ച്
text_fieldsഐവൻ ഡിസൂസ എം.എൽ.സിയുടെ വീടിന് കല്ലെറിഞ്ഞതിൽ പ്രതിഷേധിച്ച് മംഗളൂരുവിൽ കോൺഗ്രസ് നടത്തിയ മാർച്ച്
മംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് ഐവൻ ഡിസൂസ എം.എൽ.സിയുടെ വീടിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മംഗളൂരുവിൽ കോൺഗ്രസ് മാർച്ച് നടത്തി. കങ്കനാടി വലാൻസിയയിലെ വീടിന് ബുധനാഴ്ച രാത്രിയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. മാർച്ച് പൊലീസ് കങ്കനാടി ജങ്ഷനിൽ തടഞ്ഞതിനെത്തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഐവൻ ഡിസൂസ, ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ എം.എൽ.സി, മുൻ മന്ത്രി ജെ.ആർ. ലോബോ, പി.വി. മോഹൻ, ദേവിപ്രസാദ് ഷെട്ടി എന്നിവർ നേതൃത്വം നൽകി.
ന്യായീകരിച്ച് വി.എച്ച്.പി നേതാവ്
മംഗളൂരു: ഐവൻ ഡിസൂസയുടെ വീടിന് നേരത്തെ കല്ലെറിയേണ്ടതായിരുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് മേഖല സെക്രട്ടറി ശരൺ പമ്പ് വെൽ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർക്കെതിരെ മംഗളൂരുവിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ ഐവൻ ഡിസൂസ നടത്തിയ പ്രസംഗം അത്യന്തം പ്രകോപന പരമായിരുന്നെന്ന് ശരൺ തുടർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

