‘ഇസ്രായേൽ ക്രൂരത: നിസ്സംഗത പേടിപ്പെടുത്തുന്നു’
text_fieldsഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിലെ സെന്റ് പോർഫിറിയോസ് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്
ബംഗളൂരു: ഫലസ്തീനിൽ നടക്കുന്ന ഇസ്രായേലി നരനായാട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഒന്നും മിണ്ടാതെ നിൽക്കുന്ന ലോകരാഷ്ട്രങ്ങളുടെ നിസ്സംഗത പേടിപ്പെടുത്തുന്നുന്നതാണെന്ന് സുന്നി മാനേജ്മെൻറ് അസോസിയേഷൻ യാ റബ്ബ് നഗർ റേഞ്ച് കമ്മിറ്റി. അസോസിയേഷന് കീഴിൽ എട്ടാം തീയതി യാ റബ്ബ് നഗറിൽ നടക്കുന്ന ജീലാനി അനുസ്മരണ പരിപാടിയോടനുബന്ധിച്ചായിരുന്നു യോഗം.
അബ്ദുൽ ഗഫൂർ സഖാഫി അധ്യക്ഷത വഹിച്ചു. താജുദ്ദീൻ ഫാളിലി ഉദ്ഘാടനം ചെയ്തു. സത്താർ മൗലവി വിഷയമവതരിപ്പിച്ചു. ഇബ്രാഹിം സഖാഫി പയോട്ട സംസാരിച്ചു. ജമാലുദ്ദീൻ സഖാഫി സ്വാഗതവും അബ്ദുൽ മജീദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.

