Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇസ്‍ലാഹി സെന്റർ ഇഫ്താർ...

ഇസ്‍ലാഹി സെന്റർ ഇഫ്താർ സംഗമം

text_fields
bookmark_border
ഇസ്‍ലാഹി സെന്റർ ഇഫ്താർ സംഗമം
cancel
camera_alt

ഇസ്‍ലാഹി സെന്റർ ഇഫ്താർ സംഗമത്തില്‍ നിന്ന്

ബംഗളൂരു: ‘സമൂഹത്തെ തകർക്കുന്ന ലിബറലിസം’ എന്ന പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്‍ലാഹി സെൻറർ സംഘടിപ്പിച്ച ഇഫ്താർ സംഗമം സമാപിച്ചു. ലിബറലിസം സമൂഹത്തിൽ നൈതിക മൂല്യങ്ങളെ ക്ഷയിപ്പിക്കുകയും അത് മതനിരാസത്തിലേക്കും അങ്ങനെ കുടുംബത്തെയും അതുവഴി സമൂഹത്തെ തന്നെയും ശിഥിലമാക്കുകയും ചെയ്യുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ഡോ. അബ്ദുല്ല ബാസിൽ പറഞ്ഞു.

സന്തുഷ്ട കുടുംബം സാധ്യമാകുന്നത് ഇസ്‍ലാമിക മൂല്യങ്ങൾ മുറുകെ പിടിച്ചു, ദമ്പതികൾ തങ്ങളുടെ കടമകൾ പരസ്പരം നിറവേറ്റുകയും, അതോടൊപ്പം മക്കളെ മതചിട്ടയോടെ വളർത്തുകയും ചെയ്യുമ്പോഴാണെന്ന് ഷാഹിദ് മുസ്‍ലിം ഫാറൂഖി ഉദ്ബോധിപ്പിച്ചു. നോമ്പിന്റെ ചൈതന്യം കൈവിടാതെ ഈ റമദാനെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ശിവാജി നഗർ സലഫി മസ്ജിദ് മുൻ ഖത്തീബ് അബ്ദുൽ അഹദ് സലഫി ഓർമിപ്പിച്ചു.നിസാർ സ്വലാഹി സംസാരിച്ചു. ഇസ്‍ലാഹി സെൻറർ പ്രസിഡന്‍റ് കെ.വി. ബഷീർ, സെക്രട്ടറി സി.ടി. മഹ്മൂദ്, സ്വാഗത സംഘം ചെയർമാൻ മുസ്തഫ, ഹെഗ്ഡെനഗർ സലഫി മസ്ജിദ് ഖത്തീബ് ജസീൽ പോത്തുകല്ല് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamic centerIftar gatheringmetro news
News Summary - Islamic Center Iftar Gathering
Next Story