Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ.എസ്.എൽ: ബംഗളൂരുവിൽ...

ഐ.എസ്.എൽ: ബംഗളൂരുവിൽ ഇന്ന് സതേൺ ഡെർബി

text_fields
bookmark_border
ഐ.എസ്.എൽ: ബംഗളൂരുവിൽ ഇന്ന് സതേൺ ഡെർബി
cancel
camera_alt

ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​നാ​യി പ​രി​ശീ​ലി​ക്കു​ന്ന ചെ​ന്നൈ​യി​ൻ എ​ഫ്.​സി,

ബം​ഗ​ളൂ​രു എ​ഫ്.​സി താ​ര​ങ്ങ​ൾ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ.​എ​സ്.​എ​ൽ) ഫു​ട്ബാ​ളി​ൽ ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ഡെ​ർ​ബി. പ​രാ​ജ​യ​ങ്ങ​ളോ​ടെ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ പ​തി​​നൊ​ന്നാം സ്ഥാ​ന​ത്തു​ള്ള ആ​തി​ഥേ​യ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി ഒ​മ്പ​താം സ്ഥാ​ന​ത്തു​ള്ള ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ​യാ​ണ് നേ​രി​ടു​ക.

13 ക​ളി​യി​ൽ​നി​ന്ന് ര​ണ്ടു​ജ​യം മാ​ത്ര​മാ​ണ് ഇ​തു​വ​രെ ബം​ഗ​ളൂ​രു​വി​നു​ള്ള​ത്. അ​ഞ്ചു തോ​ൽ​വി​യും ആ​റു സ​മ​നി​ല​യും അ​ട​ക്കം 11 പോ​യ​ന്റ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ലീ​ഗി​ലെ ക​ന്നി​ക്കാ​രാ​യ പ​ഞ്ചാ​ബ് എ​ഫ്.​സി​യോ​ട് ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന്റെ തോ​ൽ​വി പി​ണ​ഞ്ഞ​ത് മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു​വി​നു​ണ്ടാ​ക്കി​യ ക്ഷീ​ണം ചെ​റു​ത​ല്ല. സ്വ​ന്തം മ​ണ്ണി​ൽ ഒ​രു വി​ജ​യം നേ​ടി തി​രി​ച്ചു​വ​ര​വി​നാ​യു​ള്ള ശ്ര​മ​മാ​ണ് ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യും കൂ​ട്ട​രും ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​തേ​സ​മ​യം, ബം​ഗ​ളൂ​രു​വി​നെ​ക്കാ​ളും ഒ​രു ക​ളി കു​റ​ച്ചു ക​ളി​ച്ച ചെ​ന്നൈ​യി​ന് ഒ​രു പോ​യ​ന്റ് കൂ​ടു​ത​ലു​ണ്ട്. 12 ക​ളി​യി​ൽ​നി​ന്ന് മൂ​ന്നു​വീ​തം ജ​യ​വും തോ​ൽ​വി​യും ആ​റു സ​മ​നി​ല​യു​മാ​ണ് ക്രെ​ഡി​റ്റി​ലു​ള്ള​ത്. ചെ​ന്നൈ​യി​ൽ ന​ട​ന്ന ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ചെ​ന്നൈ​യി​നാ​യി​രു​ന്നു ജ​യം.

ര​ണ്ടും പെ​നാ​ൽ​റ്റി ഗോ​ളു​ക​ളാ​യി​രു​ന്നു. റ​ഫേ​ൽ ക്രി​വ​ലാ​രോ​യും ജോ​ർ​ഡാ​ൻ മു​റെ​യു​മാ​യി​രു​ന്നു സ്കോ​റ​ർ​മാ​ർ. ഈ ​മ​ത്സ​രം ജ​യി​ക്കാ​നാ​യാ​ൽ ചെ​ന്നൈ​യി​ന് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്കു​യ​രാ​നാ​വും. നി​ല​വി​ൽ 14 ക​ളി​യി​ൽ 13 പോ​യ​ന്റു​ള്ള ജം​ഷ​ദ്പൂ​രാ​ണ് ആ​റാ​മ​ത്. രാ​ത്രി 7.30 നാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLBangalore NewsFootball NewsSouthern DerbySports News
News Summary - ISL: Southern Derby in Bengaluru today
Next Story