ഇപ്റ്റ സാംസ്കാരിക ജാഥ ഇന്ന് കർണാടകയിൽ
text_fieldsബംഗളൂരു: ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) സംഘടിപ്പിക്കുന്ന സാംസ്കാരിക ജാഥ വെള്ളിയാഴ്ച കർണാടകയിൽ. ‘സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും യാത്ര’ എന്ന മുദ്രാവാക്യവുമായി തുടരുന്ന യാത്രയുടെ സംസ്ഥാന പര്യടനം ബംഗളൂരുവിൽനിന്നാണ് തുടങ്ങുക.
സംഗീതം, കല, തെരുവുനാടകം, നാടൻ കലാരൂപങ്ങൾ എന്നിവ ജാഥയുടെ ഭാഗമായി അവതരിപ്പിക്കും. ഡിസംബർ ഏഴിന് ദക്ഷിണ കന്നട-കാസർകോട് അതിർത്തിയിലാണ് സംസ്ഥാനതല സമാപനം. ഒക്ടോബർ രണ്ടിന് വൈക്കത്തുനിന്നാരംഭിച്ച ജാഥ ജനുവരി 30ന് ഡൽഹിയിൽ സമാപിക്കും. സ്നേഹത്തിനും സഹവർത്തിത്വത്തിനുമായുള്ള ഇത്തരം യാത്ര സാംസ്കാരിക ഉത്തരവാദിത്തമാണെന്ന് ഇപ്റ്റ പ്രസിഡന്റും നാടക സംവിധായകനുമായ പ്രസന്ന പറഞ്ഞു.

