ഐ.പി.എൽ ടിക്കറ്റ് കരിഞ്ചന്ത; 11 പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സര ടിക്കറ്റുകൾ ഉൾപ്പെടുന്ന കരിഞ്ചന്ത റാക്കറ്റിലെ 11 പേരെ കബ്ബൺ പാർക്ക് പൊലീസ് പിടികൂടി. 4.53 ലക്ഷം രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള ഉയർന്ന ഡിമാൻഡുള്ള മത്സരവുമായി ബന്ധപ്പെട്ടാണ് നിയമവിരുദ്ധ വിൽപനയെന്ന് പൊലീസ് പറഞ്ഞു.
കബ്ബൺ പാർക്ക്, ചാമരാജ്പേട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി ആകെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ നിന്ന് 28 മത്സര ടിക്കറ്റുകളും ഏഴ് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സ്റ്റേഡിയത്തിന് ചുറ്റും വാങ്ങുന്നവരായി അഭിനയിച്ച പൊലീസ് പ്രതികളെ കൈയോടെ പിടികൂടി. പ്രതികൾ ഓൺലൈനായി ടിക്കറ്റുകൾ വാങ്ങി 10,000 മുതൽ 15,000 രൂപ വരെ അമിത വിലക്ക് ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. ചില ലിങ്കുകൾ പോസ്റ്റ് ചെയ്ത് വാങ്ങുന്നവരെ ആകർഷിക്കാൻ അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

