ഐ.പി.എൽ: നമ്മ മെട്രോ പുലർച്ച ഒന്നുവരെ
text_fieldsബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ നമ്മ മെട്രോയുടെ സമയം നീട്ടുമെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു. ഞായറാഴ്ചയാണ് ബംഗളൂരുവിലെ ആദ്യമത്സരം. ഏപ്രിൽ 10, 15, 17, 23, 26, മേയ് 21 എന്നീ ദിവസങ്ങളിലും ബംഗളൂരുവിൽ ഐ.പി.എൽ മത്സരങ്ങളുണ്ട്.ടെർമിനൽ സ്റ്റേഷനുകളായ ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് പുലർച്ച ഒന്നിനാകും അവസാന മെട്രോ പുറപ്പെടുക. മജസ്റ്റിക് സ്റ്റേഷനിൽനിന്ന് പുലർച്ച 1.30നാകും അവസാന മെട്രോ. പുതുതായി ഉദ്ഘാടനം ചെയ്ത കെ.ആർ പുരം-വൈറ്റ്ഫീൽഡ് പാതയിൽ സമയം കൂട്ടില്ല.മത്സരമുള്ള ദിവസങ്ങളിൽ എല്ലാ മെട്രോ സ്റ്റേഷനുകളിൽനിന്നും 50 രൂപക്ക് പ്രത്യേക ടിക്കറ്റ് വാങ്ങാം. ഇതുവെച്ച് രാത്രി എട്ടിന് ശേഷം കബൺ പാർക്ക്, എം.ജി റോഡ് സ്റ്റേഷനുകളിൽനിന്ന് ഗ്രീൻ, പർപ്പിൾ ലൈനുകളിൽ യാത്ര ചെയ്യാം.

