Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ.പി.എല്‍ ഫൈനല്‍;...

ഐ.പി.എല്‍ ഫൈനല്‍; ആഘോഷങ്ങള്‍ക്ക് വിലക്ക്

text_fields
bookmark_border
ഐ.പി.എല്‍ ഫൈനല്‍; ആഘോഷങ്ങള്‍ക്ക് വിലക്ക്
cancel

ബംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ.സി.ബി) ഐ.പി.എൽ ടി20 ക്രിക്കറ്റ് ഫൈനലിൽ ഞായറാഴ്ച നടക്കുന്ന മത്സരഫലത്തിന് ശേഷം പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾ നടത്തരുതെന്ന നിർദേശവുമായി സിറ്റി പൊലീസ്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പൊലീസ് പുറത്തിറക്കി. നിര്‍ദേശങ്ങള്‍ നിർബന്ധമായും പാലിക്കണമെന്ന് പൊലീസ് പറഞ്ഞു. അധികൃതരുടെ അനുമതിയില്ലാതെ റോഡുകളിലും കടകൾക്ക് സമീപവും എൽ.ഇ.ഡി സ്ക്രീനുകള്‍ സ്ഥാപിക്കരുതെന്നും ഇതിനകം സ്ഥാപിച്ച എൽ.ഇ.ഡി സ്ക്രീനുകളില്‍ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പടക്കങ്ങളും അപകടകരമായ വസ്തുക്കളും ഉപയോഗിക്കരുത്. തിരക്കേറിയ സ്ഥലങ്ങളിൽ സമാധാനവും അച്ചടക്കവും പാലിക്കണം. ട്രാഫിക് പൊലീസ് നൽകുന്ന ഉപദേശങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണം. ബൈക്ക് റാലികൾ, അമിതവേഗം, ഹോണുകൾ ദുരുപയോഗം ചെയ്യൽ, റോഡ് ബ്ലോക്കുചെയ്യുക എന്നിവ നിരോധിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് ഏതെങ്കിലും രീതിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയോ ബഹളം വെക്കുകയോ അസഭ്യം പറയുകയോ ചെയ്താല്‍ ഉടൻ നിയമനടപടി സ്വീകരിക്കും.

പ്രകോപനപരമായ പോസ്റ്റുകൾ, വിദ്വേഷകരമായ സന്ദേശങ്ങൾ, കിംവദന്തികൾ എന്നിവ സാമൂഹ മാധ്യമത്തില്‍ പങ്കിടരുത്. മത്സരഫലത്തിന്‍റെ പേരിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ, മോശം പെരുമാറ്റം എന്നിവ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bannedBengaluru NewsIPL finalcelebrationsmetro news
News Summary - IPL final; Celebrations banned
Next Story