ഐ.പി.എൽ 2026; സുരക്ഷക്കായി 2,000 പൊലീസുകാരും ഏഴ് സുരക്ഷ സ്ക്വാഡുകളും
text_fieldsചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐ.പി.എൽ 2026 മത്സരങ്ങളുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പരിശോധിക്കുന്ന പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം
ബംഗളൂരു: ശനിയാഴ്ച ആരംഭിക്കുന്ന ഐ.പി.എൽ മത്സരങ്ങളുടെ സുരക്ഷ നടത്തിപ്പിനായി ഏഴ് പ്രത്യേക സ്ക്വാഡുകളെയും 2,000 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.ആരാധകരുടെ സുരക്ഷ ഉറപ്പാക്കാൻ മികച്ച സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് 23 നും 26 നും മോക്ക് ഡ്രില്ലുകൾ നടത്തുകയും പൊലീസ്, ഫയർ ആൻഡ് എമർജൻസി സർവിസസ്, സിവിൽ ഡിഫൻസ്, ജി.ബി.എ എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഇവ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ചക്ക് മുമ്പ് ശേഷിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും. ക്രമസമാധാനം ഉറപ്പാക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം 2,000 ത്തോളം ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിലും പരിസരത്തും അടുത്തുള്ള കണക്ററ്റിങ് പോയന്റുകളിലും വിന്യസിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി മത്സരം ആരംഭിക്കുന്നതിന് നാല് മണിക്കൂർ മുമ്പ് ഗേറ്റുകൾ തുറക്കും. ബംഗളൂരു മെട്രോ, ബി.എം.ടി.സി പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ബാഗേജ് പരിശോധനകൾ, മെറ്റൽ ഡിറ്റക്ടറുകൾ പോലുള്ള സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

