Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ജെ. റോയിയുടെ ആത്മത്യ ഇന്‍റര്‍നെറ്റ് കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം

text_fields
bookmark_border
സി.ജെ. റോയിയുടെ ആത്മത്യ ഇന്‍റര്‍നെറ്റ് കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം
cancel
camera_alt

സി.ജെ റോയ്

ബംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. സംഭവ ദിവസം റോയ് ഒന്നിലധികം ഇന്‍റര്‍നെറ്റ് കോളുകള്‍ നടത്തിയതായി സംഘം കണ്ടെത്തി. ആരെയാണ് ബന്ധപ്പെട്ടതെന്ന് വ്യക്തമല്ല എന്നതിനാല്‍ ഇവയുടെ ഐ.പി അഡ്രസുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. വിദേശത്തുള്ള പണമിടപാടുകള്‍ സംബന്ധിച്ചു അന്വേഷണം വ്യാപിപ്പിക്കും. റോയി ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളും ബിസിനസ് രേഖകളും ഒരാഴ്ചക്കുള്ളില്‍ ദുബൈയില്‍നിന്നും ഹാജരാക്കാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടു. റോയിയുടെ വിശ്വസ്തരുടെയും ഓഫിസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നത് തുടരും. ദുബൈയില്‍നിന്നും എത്തിയ റോയിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. റോയി അതീവ സന്തോഷവാന്‍ ആയിരുന്നു.

20 ജോടി വസ്ത്രങ്ങള്‍ ,10 ബ്രാന്‍ഡഡ് ഷൂ എന്നിവ കൊണ്ടുവന്നു. രണ്ട് ലക്ഷ്വറി കാറില്‍ ഒന്നില്‍ റോയിയും മറ്റേ കാറില്‍ ലഗേജും കയറ്റി എന്നീ വിവരങ്ങളാണ് ഡ്രൈവറുടെ മൊഴിയില്‍ രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ വീട്ടില്‍ നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സ്വകാര്യ ഹോട്ടലിലാണ് റോയ് താമസിച്ചത്. ഹോട്ടല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും പുരോഗമിക്കുന്നു. റോയി ഹോട്ടലില്‍ താമസിച്ച ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, സന്ദര്‍ശകരുടെ ലിസ്റ്റ്, പെയ്മെന്റ് ഏത് രീതിയില്‍ നടത്തി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഹോട്ടല്‍ മാനേജ്മെന്‍റിനോട് എസ്.ഐ.ടി ആവശ്യപ്പെട്ടു.

ഐ.ടി ഉദ്യോഗസ്ഥരുടെ സമ്മർദം, കുടുംബ പ്രശ്നം, ബിസിനസിലെ പ്രശ്നങ്ങള്‍ എന്നിവയിലേതെങ്കിലുമാണോ ആത്മഹത്യയുടെ പ്രധാന കാരണം എന്നതാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലുള്ള പ്രധാന ചോദ്യം. തന്‍റെ ബിസിനസിനായി ലോണ്‍ എടുത്തിരുന്നില്ല എന്നു മാധ്യമങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനാല്‍ പണത്തിന്‍റെ ഉറവിടം ഏതാണെന്നും നിലവില്‍ എവിടെയൊക്കെ പ്രോജക്ടുകള്‍ നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തും.

ക​ർ​ണാ​ട​ക സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി; കേ​ര​ള ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്

ബം​ഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യു​ടെ മ​ര​ണ​ത്തി​ൽ ഉ​യ​രു​ന്ന ദു​രൂ​ഹ​ത​ക​ളും ആ​ദാ​യ നി​കു​തി റെ​യ്‌​ഡി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന ച​ട്ട ലം​ഘ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ കേ​ര​ള ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്റെ പ​രാ​തി. കേ​ര​ള ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സി​ങ്ങാ​ണ് ക​ർ​ണാ​ട​ക സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. ജ​നു​വ​രി 30 വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു കോ​ൺ​ഫി​ഡ​ന്റ് ഗ്രൂ​പ്പി​ന്റെ കോ​ൺ​സ​ൽ ഓ​ഫി​സി​ൽ സ്വ​യം വെ​ടി​വെ​ച്ചാ​ണ് റോ​യ് മ​രി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മ​ര​ണം സം​ഭ​വി​ച്ച ദി​വ​സം ഓ​ഫി​സി​ൽ റോ​യ് വ​ന്ന സ​മ​യ​ത്തെ​ക്കു​റി​ച്ച് ഓ​ഫി​സ് ജീ​വ​ന​ക്കാ​രും ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ വ​ലി​യ വൈ​രു​ധ്യ​ങ്ങ​ളു​ണ്ട്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ധാ​ര​ണ ന​ട​ത്തു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് സി.​ജെ. റോ​യി​യു​ടെ സ്ഥാ​പ​ന​ത്തി​ലെ റെ​യ്ഡി​ലെ രീ​തി​ക​ളെ​ന്ന് വ്യ​ക്ത​മാ​ണ്. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി റെ​യ്ഡ് ന​ട​ത്തി​യ​തും പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ര​ണ്ടും മൂ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി സി.​ജെ. റോ​യു​മാ​യി ഇ​ട​പ​ഴ​കി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. റെ​യ്ഡി​ന്റെ മ​റ​വി​ലെ ഇ​ട​പാ​ടു​ക​ളും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും പു​റ​ത്ത് വ​രാ​തി​രി​ക്കാ​ൻ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഘ​ടി​ച്ച് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സി​ങ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Investigation focusing on C.J. Roy's private internet calls
Next Story