കർഷകർക്കായുള്ള അന്താരാഷ്ട്ര വ്യാപാരമേള ഇന്നുമുതൽ
text_fieldsകൃഷിമന്ത്രി എൻ. ചെലുവരായസ്വാമി വാര്‍ത്താസമ്മേളനത്തില്‍
ബംഗളൂരു: അന്താരാഷ്ട്ര വ്യാപാരമേള 2026 വ്യാഴാഴ്ച പാലസ് ഗ്രൗണ്ടിൽ ആരംഭിക്കും. മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന മേളയുടെ പ്രധാന ലക്ഷ്യം ജൈവകൃഷി, ചെറുധാന്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്യുക എന്നിവയാണ്.
ജില്ല തലത്തിലും താലൂക്ക് തലത്തിലും കാര്‍ഷിക രംഗത്ത് മികച്ച സംഭാവനകൾ നൽകുന്ന കർഷകരെയും ഉയർന്ന വിളവ് നേടിയ കർഷകരെയും അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി വകുപ്പ് ‘കൃഷി പണ്ഡിത പ്രശസ്തി’, ‘കൃഷി പ്രശസ്തി’ എന്നീ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
18 പേർക്ക് ‘കൃഷി പണ്ഡിത പ്രശസ്തി’യും 104 പേർക്ക് ‘കൃഷി പ്രശസ്തി’ അവാര്‍ഡുകള്‍ അടക്കം 122 കർഷകരെ അവാർഡുകൾ നൽകി ആദരിക്കുമെന്നും കർഷകർക്ക് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ പ്രാപ്തരാക്കുന്നതിനായി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽനിന്നുള്ള മൂല്യവർധന, സംസ്കരണ സാങ്കേതികവിദ്യകൾ മേളയില്‍ പ്രദർശിപ്പിക്കുമെന്നും കൃഷി മന്ത്രി എൻ. ചെലുവരായസ്വാമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

