Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ വാ​ണി​ജ്യ​മേ​ള സ​മാ​പി​ച്ചു

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ  വാ​ണി​ജ്യ​മേ​ള സ​മാ​പി​ച്ചു
cancel
camera_alt

ബം​ഗ​ളൂ​രു പാ​ല​സ് മൈ​താ​നി​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി

ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മി​ല്ല​റ്റ്-​ജൈ​വ വാ​ണി​ജ്യ​മേ​ള​യു​ടെ സ​മാ​പ​ന

ച​ട​ങ്ങി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ കൃ​ഷി​ക്കും വി​പ​ണി​ക്കും പ്രോ​ത്സാ​ഹ​ന​മേ​കാ​ൻ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ വാ​ണി​ജ്യ​മേ​ള സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങ് കേ​ന്ദ്ര കൃ​ഷി​ക്ഷേ​മ മ​ന്ത്രി അ​ർ​ജു​ൻ മു​ണ്ഡ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, കൃ​ഷി​മ​ന്ത്രി എ​ൻ. ച​ലു​വ​രാ​യ സ്വാ​മി, മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

പാ​ല​സ് മൈ​താ​ന​ത്തെ ത്രി​പു​ര വാ​സി​നി​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മേ​ള​യി​ൽ 310 സ്റ്റാ​ളു​ക​ളി​ലാ​യി വി​വി​ധ ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളും ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ 15 മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും 29 ക​ർ​ഷ​ക ഉ​ൽ​പാ​ദ​ന സം​ഘ​ങ്ങ​ളു​ടെ​യും സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ആ​സ്ത്രേ​ലി​യ, യു.​എ.​ഇ, സെ​നി​യ, കു​വൈ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സി​ൽ പ​​ങ്കെ​ടു​ത്തു. ഓ​ർ​ഗാ​നി​ക്സ് ആ​ൻ​ഡ് മി​ല്ല​റ്റ് വി​ഭാ​ഗ​ത്തി​ലെ 35 സ്റ്റാ​ർ​ട്ട​പ് ക​മ്പ​നി​ക​ളും ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ 20 ക​മ്പ​നി​ക​ളും പ​​ങ്കെ​ടു​ത്തു. രു​ചി വൈ​വി​ധ്യ​ങ്ങ​ളൊ​രു​ക്കി 20 ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international Grains-Organic trade fair
News Summary - international Grains-Organic trade fair has concluded
Next Story