Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന്താ​രാ​ഷ്ട്ര...

അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ വാ​ണി​ജ്യ​മേ​ള​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ വാ​ണി​ജ്യ​മേ​ള​ക്ക് ഇ​ന്ന് തു​ട​ക്കം
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ വാ​ണി​ജ്യ​മേ​ള​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്


ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ കൃ​ഷി​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ധാ​ന്യ-​ജൈ​വ വാ​ണി​ജ്യ​മേ​ള​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും. ധാ​ന്യ ഭ​ക്ഷ​ണ സം​സ്കാ​ര​ത്തെ​യും ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ധാ​ന്യ- ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൈ​താ​ന​ത്തെ ത്രി​പു​ര വാ​സി​നി​യി​ൽ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ സെ​മി​നാ​റു​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഭ​ക്ഷ്യ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. ഓ​ർ​ഗാ​നി​ക്സ് ആ​ൻ​ഡ് മി​ല്ല​റ്റ് ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ, ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​ച്ച​വ​ട​ക്കാ​ർ, ക​യ​റ്റു​മ​തി​ക്കാ​ർ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, സം​സ്ഥാ​ന- കേ​ന്ദ്ര വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ മേ​ള​യി​ലെ​ത്തും.
ക​ർ​ണാ​ട​ക​ക്ക് പു​റ​മെ ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡി​ഷ, ത​മി​ഴ്നാ​ട്, മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യു​ള്ള സ്റ്റാ​ളു​ക​ളും മി​ല്ല​റ്റ് സ്റ്റാ​ർ​ട്ട​പ്പു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​വും. ഉ​ൽ​പാ​ദ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ ബി ​ടു ബി ​മീ​റ്റു​ക​ൾ ന​ട​ക്കും.
ഇ​തി​ന​കം 115 പേ​ർ ബി ​ടു ബി ​മീ​റ്റി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മേ​ള​യി​ലെ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന സെ​ഷ​നി​ൽ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ഗ​ല്ഭ​രാ​യ 35 പേ​ർ പ​​ങ്കെ​ടു​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വി​ശി​ഷ്ടാ​ഥി​തി​യാ​യി പ​​ങ്കെ​ടു​ക്കും.
അ​ന്താ​രാ​ഷ്ട്ര ശി​ൽ​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി നി​ർ​വ​ഹി​ക്കും. എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​വ​ഹി​ക്കും. ക​ർ​ഷ​ക​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ദ്‍ലാ​ജെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, ക​ർ​ണാ​ട​ക കൃ​ഷി​മ​​ന്ത്രി എ​ൻ. ച​ലു​വ​രാ​യ സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - International Grains and Organics Trade Fair kicks off today
Next Story