അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം
text_fieldsബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി
സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: പതിനേഴാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവത്തിന്റെ അംബാസഡർമാരായ പ്രകാശ് രാജ്, രുക്മിണി വസന്ത് എന്നിവർ വിശിഷ്ടാതിഥികളായി.
നെതർലൻഡ് സിനിമ ഫോർട്ട് ബാഗേജ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. പ്രശസ്ത കന്നട കവി ജി.എസ്. ശിവരുദ്രപ്പയുടെ പ്രശസ്ത രചനയില്‍നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'സ്ത്രീ സംവേദനക്ഷമത, സമത്വത്തിന്റെ ശബ്ദം' എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഫെബ്രുവരി ആറുവരെ നടക്കുന്ന ചലച്ചിത്രമേളയിൽ ഏഷ്യൻ സിനിമാ മത്സരം, ഇന്ത്യൻ, കന്നട സിനിമ മത്സരങ്ങൾ, സമകാലിക ലോക സിനിമ, മുൻകാല സിനിമകൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 65 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 225 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. രാജാജിനഗറിലെ ലുലു മാളിലെ സിനിപോളിസ്, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി, കർണാടക ഫിലിം ആർട്ടിസ്റ്റ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ പ്രദർശനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

