മൈസൂരു കൊട്ടാരം പരിസരത്ത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു
text_fieldsമൈസൂരു പാലസ് പരിസരത്തെ യോഗദിനത്തിൽനിന്ന്
മൈസൂരു: പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ ഞായറാഴ്ച മൈസൂർ കൊട്ടാര പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് യോഗ പ്രേമികൾ പങ്കെടുത്തു. ആയുഷ് വകുപ്പ്, മൈസൂരു ജില്ല പഞ്ചായത്ത് മൈസൂരു സിറ്റി കോർപറേഷൻ , മൈസൂരു പാലസ് ബോർഡ്, യുവജന ശാക്തീകരണ-കായിക വകുപ്പ് , സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, മൈസൂരു യോഗ ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് പ്രധാന പരിപാടി സംഘടിപ്പിച്ചത്.
മൈസൂരു-കുടക് എംപി യദുവീർ വോഡിയാർ പ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ടി.എസ്. ശ്രീവത്സ, സിറ്റിഫൊലീസ് കമീഷണർ സീമ ലട്കർ, പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബലദണ്ടി, എം.സി.സി കമ്മീഷണർ ഷെയ്ഖ് തൻവീർ ആസിഫ്, അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ആർ. ഐശ്വര്യ, ഡി.സി.പി (ക്രൈം - ട്രാഫിക്) കെ.എസ്.സുന്ദർ രാജ്, ലഫ്റ്റനൻ്റ് കേണൽ സഞ്ജീവ്, അസിസ്റ്റൻ്റ് കമ്മീഷണർ ആശപ്പ, ശിവകുമാർ, ഉദയകുമാർ, ഡി.ഡി.പി.ഐ ഉദയകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

