ദലിതുകൾക്ക് ആഭ്യന്തര സംവരണം: ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു
text_fieldsദലിത് ആഭ്യന്തര സംവരണം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് റിട്ട. ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് മുഖ്യമന്ത്രി
സിദ്ധരാമയ്യക്ക് കൈമാറുന്നു
ബംഗളൂരു: കർണാടകയിൽ ദലിതുകൾക്ക് ആഭ്യന്തര സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.റിട്ട. ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് അധ്യക്ഷനായ ഏകാംഗ കമീഷനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് റിപ്പോർട്ട് കൈമാറിയത്. രണ്ടു മാസത്തിലേറെ സമയമെടുത്താണ് 104 പേജുള്ള റിപ്പോർട്ട് തയാറാക്കിയത്.
സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ, ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ, എക്സൈസ് മന്ത്രി ആർ.ബി. തിമ്മാപൂർ, മുൻമന്ത്രി എച്ച്. ആഞ്ജനേയ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആഭ്യന്തര സംവരണവുമായി ബന്ധപ്പെട്ട സർവേക്കായി കഴിഞ്ഞ നവംബറിലാണ് കർണാടക സർക്കാർ ഏകാംഗ കമീഷനെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

