Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്റർ സ്കൂൾ ക്വിസ് മത്സരം

text_fields
bookmark_border
ഇന്റർ സ്കൂൾ ക്വിസ് മത്സരം
cancel
Listen to this Article

ബംഗളൂരു: പാലക്കാട്‌ ഫോറം ബംഗളൂരുവിന്റെ അബ്ദുൽകലാം വിദ്യ യോജനയുടെ ഭാഗമായി ക്വിസ് മത്സരം ഞായറാഴ്ച രാവിലെ 9.30ന് അഭികരയിലുള്ള ശ്രീ അയ്യപ്പ സി.ബി.എസ്.സി സ്കൂളിൽ നടക്കും. താൽപര്യമുള്ള സ്കൂളുകൾക്ക് ഹൈസ്കൂൾ തലത്തിലുള്ള രണ്ടു വിദ്യാർഥികളടങ്ങുന്ന ഒരു ടീമിനെ അയക്കാം. എച്ച്.എ.എൽ മുൻ ചെയർമാൻ ഡോ. സി.ജി. കൃഷ്ണദാസ് മുഖ്യാഥിതിയാവും. ഡോ.കെ. ലേഖ നായർ മത്സരം നയിക്കും.

വ്യാഴാഴ്ച മൂന്നിന് മുമ്പ് 93419 60055, 8971186453 എന്നീ ഫോൺ നമ്പറിൽ വിദ്യാർഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് കാഷ് പ്രൈസ്, മെമന്റോ, വിജയികൾക്ക് റോളിങ് ട്രോഫി എന്നിവ നൽക്കും. 2024ലെ മത്സരത്തിൽ ബംഗളൂരുവിലെ 27 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. പ്രവേശനം സൗജന്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inter-school quiz competition
Next Story