ഇന്റർ സ്കൂൾ ക്വിസ്: ക്രൈസ്റ്റ് അക്കാദമി ജേതാക്കൾ
text_fieldsബംഗളൂരു: മണിപാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ബംഗളൂരു ക്രൈസ്റ്റ് അക്കാദമിയിലെ ഹൻസൽ റിജു മാത്യു-വരുൺ ഗോയൽ സഖ്യം ജേതാക്കളായി. ഒന്നര ലക്ഷം രൂപയാണ് സമ്മാനത്തുക. സിലിഗുരി ജി.ഡി ഗോയങ്ക പബ്ലിക് സ്കൂളിലെ രോണിത് ബോത്ര-കുശാഗ്ര ഓം സഖ്യം രണ്ടും ചെന്നൈ എ.എം.എം സ്കൂളിലെ ആര്യൻ ഘോഷ്- എസ്. അശ്വന്ത് സഖ്യം മൂന്നും സ്ഥാനം നേടി. ഈ ടീമുകൾക്ക് യഥാക്രമം ഒരു ലക്ഷവും അരലക്ഷവും സമ്മാനമായി ലഭിച്ചു. 3500 സ്കൂളുകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിന്റെ ഫൈനൽ റൗണ്ട് യെലഹങ്ക ഗോവിന്ദാപുരയിലെ മഹി കാമ്പസിൽ നടന്നു. മണിപാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ പ്രോ വൈസ് ചാൻസലർ മധു വീരരാഘവൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

