ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ, ഫുട്ബാൾ
text_fieldsജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ നടത്തിയ ബാസ്കറ്റ്ബാൾ
ടൂർണമെന്റ് ജേതാക്കൾ
ബംഗളൂരു: ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ ‘ജൂബിലി പ്രീമിയർ അഞ്ച്’ എന്ന പേരിൽ ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ, ഫുട്ബാൾ ടൂർണമെന്റുകൾ നടത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ കിക്ക് ഓഫ് ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് എന്നിവർ സംസാരിച്ചു. ട്രഷറർ എം. കെ. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം. പി. വിജയൻ, ജോയന്റ് സെക്രട്ടറിമാരായ പി. സി. ജോണി, ബീനോ ശിവദാസ് എന്നിവർ പങ്കെടുത്തു. ഫുട്ബാളിൽ 16 സ്കൂളുകളും ബാസ്കറ്റ് ബാളിൽ 12 സ്കൂളുകളും പങ്കെടുത്തു. ബാസ്കറ്റ് ബാളിൽ ബി.ജി.എസ് നാഷനൽ പബ്ലിക് സ്കൂൾ ജേതാക്കളായി. എൻ.പി.എസ് രാജാജി നഗർ റണ്ണറപ് ആയി.ഫുട്ബാൾ ഫൈനലിൽ ഡി.പി.എസ് ഈസ്റ്റ് ജേതാക്കളായി. ഡി.പി.എസ് ഇലക്ട്രോണിക് സിറ്റി റണ്ണർ അപ്പുമായി. ബെസ്റ്റ് ടീമിനുള്ള ട്രോഫി ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ നേടി. സമ്മാനദാന ചടങ്ങിൽ പ്രിൻസിപ്പൽ സുജാത, റിട്ട. മേജർ വിജയകുമാർ എന്നിവർ പങ്കെടുത്തു.

