ഇന്റർ കരയോഗം ക്രിക്കറ്റ്: വിജയനഗർ ചാമ്പ്യന്മാർ
text_fieldsകെ.എൻ.എസ്.എസ് ജയമഹൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യന്മാരായ വിജയനഗർ ടീം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ജയമഹൽ കരയോഗം യുവജന വിഭാഗം കിശോരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ കരയോഗം ക്രിക്കറ്റ് ടൂർണമെന്റിൽ വിജയനഗർ കരയോഗം ചാമ്പ്യന്മാരായി. ബെല്ലാരി റോഡ് ഹെബ്ബാൾ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 10 കരയോഗങ്ങൾ പങ്കെടുത്തു. തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗം റണ്ണർ അപ്പായി. മാൻ ഓഫ് ദി സീരീസ് -ദീപക്, മാൻ ഓഫ് ദി മാച്ച് -ബിജു നായർ, മികച്ച ഫീൽഡർ - ടി.സി. അഖിൽ എന്നിവർ നേടി. ചെയർമാൻ രാമചന്ദ്രൻ പാലേരി സമ്മാന വിതരണം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

