Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ്യവസായ മേഖലയിൽ...

വ്യവസായ മേഖലയിൽ സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നു

text_fields
bookmark_border
വ്യവസായ മേഖലയിൽ സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്നു
cancel

ബം​ഗ​ളൂ​രു: ഏ​റെ​ക്കാ​ല​ത്തെ ച​ർ​ച്ച​ക​ൾ​ക്കും പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷം സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ സം​സ്ഥാ​ന​ത്ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.വൈ​ദ്യു​തി ​വ്യ​വ​സാ​യ​ത്തി​ലെ ഭാ​വി ഇ​നി ഇ​ത്ത​രം മീ​റ്റ​റു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും വ​കു​പ്പി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ് ഇ​തെ​ന്നും ബാം​ഗ്ലൂ​ർ ഇ​ല​ക്ട്രി​സി​റ്റി സ​ൈ​പ്ല ക​മ്പ​നി (ബെ​സ്കോം) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം എ​ത്ര​യെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് ഓ​ഫി​സി​ൽ ഇ​രു​ന്നു​ത​ന്നെ സ്മാ​ർ​ട്ട് മീ​റ്റ​റി​ലൂ​ടെ അ​റി​യാ​നാ​കും. ഉ​പ​ഭോ​ഗ​ത്തി​ലെ കൃ​ത്യ​ത​യ​ട​ക്കം വി​വി​ധ കാ​ര്യ​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ് ഇ​ത്ത​രം മീ​റ്റ​റു​ക​ൾ. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക​ട​ക്കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​വ​ശ്യ​മാ​ണ്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഹൊ​സ​കോ​ട്ടെ, നീ​ല​മം​ഗ​ല, ച​ന്ദാ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 1049 സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ളാ​ണ് ബെ​സ്കോം സ്ഥാ​പി​ക്കു​ക. ക​ർ​ണാ​ട​ക ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ (കെ.​ഇ.​ആ​ർ.​സി) ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.എ​ച്ച്.​ടി (ഹൈ ​ടെ​ൻ​ഷ​ൻ) ലൈ​നു​ക​ളി​ലെ ​വൈ​ദ്യു​തി ഉ​പ​ഭോ​ഗം ഓ​ട്ടോ​മേ​റ്റ​ഡ് മീ​റ്റ​ർ റീ​ഡി​ങ് സം​വി​ധാ​നം (എ.​എം.​ആ​ർ) ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് അ​തോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ്.

അ​ടു​ത്തി​ടെ ന​ഗ​ര​ത്തി​ലാ​ക​മാ​നം പ​ഴ​യ മീ​റ്റ​റു​ക​ൾ മാ​റ്റി ​വൈ​ദ്യു​തി വ​കു​പ്പ്​ പു​തി​യ ഡി​ജി​റ്റ​ൽ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. മി​നി​റ്റി​ൽ എ​ത്ര ​വൈ​ദ്യു​തി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന രൂ​പ​ത്തി​ൽ കൂ​ടു​ത​ൽ കൃ​ത്യ​മാ​യാ​ണ്​ ഡി​ജി​റ്റ​ൽ മീ​റ്റ​റു​ക​ളി​ൽ റീ​ഡി​ങ്​ ന​ട​ക്കു​ന്ന​ത്. പ​ഴ​യ മീ​റ്റ​റു​ക​ളി​ൽ ഇ​​ത്ത​ര​ത്തി​ൽ​ ന​ട​ന്നി​രു​ന്നി​ല്ല.പു​തി​യ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം കൂ​ടു​ത​ൽ വൈ​ദ്യു​തി ബി​ൽ വ​രു​ന്നു​വെ​ന്ന പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakasmart electricity meter
News Summary - Installation of smart electricity meters in industrial sector
Next Story