ദേശീയ പാതയിൽ പരിശോധന നടത്തി
text_fieldsപരിശോധന നടത്തുന്നു
ബംഗളൂരു : സുപ്രീംകോടതി റോഡ് സുരക്ഷ ഉപദേശക സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് അഭയ് മനോഹർ സാപ്രെ മാണ്ഡ്യ ജില്ല ഉദ്യോഗസ്ഥരോടൊപ്പം മൈസൂരു-ബംഗളൂരു ഇടനാഴിയിലെ തിരക്കേറിയ ദേശീയപാത-275ൽ പരിശോധന നടത്തി.
മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങൾ കുറയ്ക്കാൻ എസ്.ഐയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സംരംഭത്തെ അഭിനന്ദിച്ച ജസ്റ്റിസ് സാപ്രെ, പ്രത്യേകിച്ച് അപകട സാധ്യതയുള്ള ഭാഗങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് പറഞ്ഞു.
അമിതവേഗം നിയന്ത്രിക്കുന്നതിന് ഡിജിറ്റൽ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുക, ശക്തമായ വേഗനിരീക്ഷണവും നിർവഹണ സംവിധാനങ്ങളും സ്ഥാപിക്കുക, ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ വ്യക്തവും ദൃശ്യവുമായ സൈൻബോർഡുകൾ സ്ഥാപിക്കുക എന്നിവ അദ്ദേഹം ശിപാർശ ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ഇതിൽ അപകടങ്ങൾ ഗണ്യമായി കുറക്കുകയും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് സാപ്രെ പറഞ്ഞു. മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർ ഡോ. കുമാര, ബംഗളൂരു ട്രാൻസ്‌പോർട്ട് കമീഷണർ എ.എം. യോഗേഷ്, മാണ്ഡ്യ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി, അഡീഷനൽ പൊലീസ് സൂപ്രണ്ട് തിമ്മയ്യ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ മിലിന്ദ് വാബാലെ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

