ഇന്നവേഷൻ സമ്മിറ്റ് നാളെ മുതൽ
text_fieldsബംഗളൂരു: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന ഇന്നവേഷൻ സമ്മിറ്റ് ബുധനാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. വസന്ത് നഗർ പാലസ് റോഡിലെ ഹോട്ടൽ ഷാങ്റിലയിൽ നടക്കുന്ന സമ്മിറ്റ് വെള്ളിയാഴ്ച സമാപിക്കും.
ഇ.എസ്.ഡി.എം, സെമി കണ്ടക്ടേസ്, മാനുഫാക്ചറിങ് ആൻഡ് ഇൻഡസ്ട്രി, മൊബിലിറ്റി-ഓട്ടോമോട്ടിവ് ആൻഡ് ട്രാൻസ്പോർട്ടേഷൻ, ഹെൽത്ത്കെയർ ആൻഡ് മെഡ് ടെക്, എനർജി ആൻഡ് സസ്റ്റയിനബിലിറ്റി, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, എംപ്ലോയ്മെന്റ്, എജുക്കേഷൻ, അഗ്രി ആൻഡ് ഫുഡ് എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണ സമ്മിറ്റ് നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നായി 70ലേറെ വിദഗ്ധർ വിവിധ സെഷനുകളിൽ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, എം.ബി. പാട്ടീൽ, ദിനേശ് ഗുണ്ടുറാവു തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

