ഐ.എൻ.എൽ നേതാക്കൾ സി.പി.എം ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ, നാഷനൽ വുമൺസ് ലീഗ് അഖിലേന്ത്യ പ്രസിഡന്റ് തസ്നി ഇബ്രാഹിം സൈദ്, സംസ്ഥാന നേതാക്കളായ ഷാജഹാൻ സൈദ്, ടി.സി. സാലിഹ്, നസീർ എച്ച്.എ.എല്‍. തുടങ്ങിയവർ സി.പി.എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രകാശുമായി കൂടിക്കാഴ്ചയിൽ
ബംഗളൂരു: ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ, നാഷനൽ വുമൺസ് ലീഗ് അഖിലേന്ത്യ പ്രസിഡന്റ് തസ്നി ഇബ്രാഹിം സൈദ്, സംസ്ഥാന നേതാക്കളായ ഷാജഹാൻ സൈദ്, ടി.സി. സാലിഹ്, നസീർ എച്ച്.എ.എല്‍ തുടങ്ങിയവർ സി.പി.എം കർണാടക ജനറൽ സെക്രട്ടറി കെ. പ്രകാശുമായി കൂടിക്കാഴ്ച നടത്തി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഇരുവിഭാഗവും അഭിപ്രായം കൈമാറി. മതേതര ജനാധിപത്യം സംരക്ഷിക്കുന്നതിനും കർണാടകയിൽ ഫാഷിസ്റ്റ് ശക്തികളുടെ വളർന്നുവരുന്ന ആവിർഭാവത്തെ ചെറുക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള എല്ലാ സാധ്യമായ വഴികളും സി.പി.എം ആരായുമെന്ന് പ്രകാശ് ഉറപ്പുനൽകി. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുരോഗമന മതേതര ശക്തികൾക്കിടയിൽ ഐക്യം വളർത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

