വയനാട് പ്രകൃതി ദുരിതബാധിതർക്കായി വീട് നിര്‍മിച്ചുനല്‍കി ഐ.എൻ.എൽ
text_fieldsസുലൈമാൻ സേട്ട് സെന്റർ വയനാട് ദുരിതബാധിതർക്കായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശ
ചടങ്ങിൽ ഐ.എൻ.എൽ, ഐ.എം.സി.സി നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും
ബംഗളൂരു: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സുലൈമാൻ സേട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ വയനാട് അമ്പലവയൽ കുറിഞ്ഞിലകത്ത് പ്രകൃതി ദുരന്തത്തിനിരയായവർക്ക് വേണ്ടി പണിത ആദ്യ വീടിന്റെ ഗൃഹപ്രവേശനം നടന്നു.
ഐ.എം.സി.സി ഒമാൻ കമ്മിറ്റി മുൻകൈ എടുത്താണ് വീട് നിർമിച്ചത്. ഐ.എൻ.എൽ നേതാക്കളായ അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ, സി.എച്ച്. ഹമീദ് മാസ്റ്റർ, ശോഭ അബൂബക്കർ ഹാജി, അബ്ദുല്ല കോയ, ബഷീർ പാണ്ടികശാല, ദേശീയ വനിത ലീഗ് നേതാക്കളായ ഡോ. ശമീമ മെഹ്തബ്, ഖദിജ ടീച്ചർ, വയനാട് ജില്ല നേതാക്കളായ എ.പി. അഹമ്മദ്, മുഹമ്മദ് പഞ്ചാര, ഇബ്രാഹിം, ഒ.കെ. മുഹമ്മദലി, കെ.എം. ബഷീർ, അഷറഫ് അമ്പലവയൽ, ഹമീദ് അമ്പലവയൽ, പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത്, അനീഷ് ബി. നായർ, സി.വി. രാജൻ, കോൺഗ്രസ് നേതാക്കളായ സനൽ, കൃഷ്ണകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി റഷീദ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ ഹക്കീം, കണക്കൈയിൽ മുഹമ്മദ് ഹാജി, സി. അസൈനു, അഷറഫ് നയ്ക്കട്ടി, ജോയി (സി.പി.ഐ), പുരുഷോത്തമൻ (ബി.ജെ.പി), ഷിനോജ്, എം.ടി. അനിൽ, എസ്.വൈ.എസ്. നേതാവ് ടി.എം. ഷമീർ, ഐ.എം.സി.സി ബംഗളൂരു നേതാക്കളായ ടി.സി. സാലിഹ് ശിവാജി നഗർ, എം.കെ. നസീർ, മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

