ഇൻഡിഗോ എയർലൈൻ: മംഗളൂരുവിൽ 10 വിമാനം റദ്ദാക്കി
text_fieldsഇൻഡിഗോ വിമാനം
മംഗളൂരു: രാജ്യവ്യാപകമായി ഇൻഡിഗോ എയർലൈൻ സർവിസുകൾ തടസ്സപ്പെട്ടത് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെയും ബാധിച്ചു. ഇതിന്റെ ഫലമായി ഡിസംബർ നാലിന് എത്തിച്ചേരലും പുറപ്പെടലും ഉൾപ്പെടെ 10 വിമാനങ്ങൾ റദ്ദാക്കി. മുംബൈ, ന്യൂഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. നിരവധി യാത്രക്കാർക്ക് മണിക്കൂറുകൾ മുമ്പ് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ, അവസാന നിമിഷം വിവരമറിഞ്ഞ് എത്തിയ ചില യാത്രികരും എയർലൈൻ ജീവനക്കാരുമായി തർക്കമുണ്ടായി.
ഗുരുതര തടസ്സങ്ങൾ കണക്കിലെടുത്ത് മുൻകൂർ ബുക്കിങ്ങുള്ള എല്ലാ യാത്രക്കാരും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് അവരുടെ വിമാനങ്ങളുടെ നില പരിശോധിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു. മുംബൈ, ന്യൂഡൽഹി, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന് വരുകയും പോകുകയും ചെയ്യുന്ന നിരവധി ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ 2-3 മണിക്കൂർ വൈകി. 17 വിമാനങ്ങൾ അരമണിക്കൂറിലലധികം വൈകിയാണ് മംഗളൂരുവിൽനിന്ന് പുറപ്പെട്ടത്. ഡിസംബർ മൂന്നിന് രാത്രി ന്യൂഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. അതിനാൽ, യാത്രക്കാർക്ക് രാത്രി മുഴുവൻ വിമാനത്താവളത്തിൽ തുടരേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

