Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപുരാ സഞ്ചയ അറിവിന്റെ...

പുരാ സഞ്ചയ അറിവിന്റെ വാതായനങ്ങൾ തുറന്ന് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ

text_fields
bookmark_border
Indic Digital Archive Foundation
cancel
camera_alt

ഇ​ൻ​ഡി​ക് ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വ് ഫൗ​ണ്ടേ​ഷ​ന്റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ക്രൈ​സ്റ്റ് യൂ​നി​വേ​ഴ്സി​റ്റി പ്രോ ​വി.​സി ഫാ.​​ഡോ. ജോ​സ് സി.​സി, ഷി​ജു അ​ല​ക്സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പ​ത്തി​ന് തി​രി​കൊ​ളു​ത്തു​ന്നു

ബം​ഗ​ളൂ​രു: പു​രാ സ​ഞ്ച​യ അ​റി​വി​ന്റെ വാ​താ​യ​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ഇ​ൻ​ഡി​ക് ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വ് ഫൗ​ണ്ടേ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ലെ വെ​ബ് പോ​ർ​ട്ട​ലാ​യ ഗ്ര​ന്ഥ​പു​ര ലോ​ഞ്ച് ചെ​യ്തു. ഫൗ​ണ്ടേ​ഷ​ന്റെ ഉ​ദ്ഘാ​ട​നം ക്രൈ​സ്റ്റ് യൂ​നി​വേ​ഴ്സി​റ്റി പ്രോ ​വി.​സി ഫാ.​​ഡോ. ജോ​സ് സി.​സി നി​ർ​വ​ഹി​ച്ചു. ഈ ​ഉ​ദ്യ​മ​ത്തി​ലൂ​ടെ ഗ​വേ​ഷ​ണം ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ന​മാ​യി മാ​റു​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മ​ല​യാ​ളം റി​സ​ർ​ച് ജേ​ണ​ൽ ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​ബാ​ബു ചെ​റി​യാ​ൻ പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ന്റെ​യും കേ​ര​ള​ത്തി​ന്റെ​യും ഭാ​വി എ​ഴു​ത​പ്പെ​ടാ​ൻ പോ​കു​ന്ന ര​ണ്ട് നാ​ഴി​ക​ക്ക​ല്ലു​ക​ളാ​ണ് ഇ​ൻ​ഡി​ക് ഡി​ജി​റ്റ​ൽ ആ​ർ​ക്കൈ​വ് ഫൗ​ണ്ടേ​ഷ​നും ഗ്ര​ന്ഥ​പ്പു​ര​യു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​റി​വി​ന്റെ സ്രോ​ത​സ്സു​ക​ളെ പു​തി​യ ത​ല​മു​റ​ക്കാ​യി കാ​ത്തു​വെ​ക്കു​ക എ​ന്ന​ത് ലോ​ക​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് മൗ​ലി​ക​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ഗ്ര​ന്ഥ​പ്പു​ര തു​റ​ന്നി​ടു​ന്ന​ത്. സ​ർ​ക്കാ​റി​ന് കീ​ഴി​ലെ ഇ​ത്ത​രം ഉ​ദ്യ​മ​ങ്ങ​ൾ പ​ല​തും പ​ണ​ത്തി​ന്റെ പാ​ഴ്ച്ചെ​ല​വ​ല്ലാ​തെ അ​റി​വി​ന്റെ ഡോ​ക്യു​മെ​ന്റേ​ഷ​ൻ ന​ട​ന്നി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ഷ്കാ​മ​മാ​യ ഇ​ത്ത​രം ച​രി​ത്ര ഉ​ദ്യ​മ​ങ്ങ​ളു​മാ​യി ഒ​രു സം​ഘം യു​വാ​ക്ക​ൾ രം​ഗ​ത്തു​വ​രു​ന്ന​തെ​ന്നും ഇ​ത്ത​രം ഒ​റ്റ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ലോ​ക​ത്തെ മാ​റ്റ​ത്തി​ലേ​ക്ക് ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്ര​ന്ഥ​പ്പു​ര വെ​ബ് പോ​ർ​ട്ട​ലി​ന്റെ (gpura.org) ഉ​ദ്ഘാ​ട​നം സാ​ഹി​ത്യ നി​രൂ​പ​ക​ൻ ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. വ്യ​ക്തി​ക​ൾ പ​തു​ക്കെ​യും സ​മൂ​ഹം അ​തി​വേ​ഗ​ത്തി​ലും ഓ​ർ​മ​യു​ടെ നാ​ശ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന ഈ ​കാ​ല​ത്താ​ണ് ഓ​ർ​മ​ക​ളെ ആ​ർ​ക്കൈ​വ് ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭൂ​ത​കാ​ല​ത്തെ അ​ടു​ക്കി​കെ​ട്ടി​ക്കൊ​ണ്ട് ഭാ​വി​യെ നി​ർ​മി​ക്കു​ന്ന ഈ ​ഉ​ദ്യ​മം ഒ​​രേ​സ​മ​യം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​വും കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ, ഷി​ജു അ​ല​ക്സ്, ജി​സോ ജോ​സ്, കൈ​ലാ​ഷ് നാ​ഥ്, സ​തീ​ശ് തോ​ട്ട​ശ്ശേ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ളം, ത​മി​ഴ്, സം​സ്കൃ​തം, ഇം​ഗ്ലീ​ഷ്, സു​റി​യാ​നി, സു​റി​യാ​നി-​മ​ല​യാ​ളം, അ​റ​ബി മ​ല​യാ​ളം, ല​ത്തീ​ൻ, പോ​ർ​ചു​ഗീ​സ്, ജ​ർ​മ​ൻ തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലും ലി​പി​ക​ളി​ലു​മു​ള്ള രേ​ഖ​ക​ൾ ക്രോ​ഡീ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ഫൗ​ണ്ടേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന ല​ക്ഷ്യം. ബം​ഗ​ളൂ​രു മ​ല​യാ​ളി​യാ​യ ഷി​ജു അ​ല​ക്സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ർ​ക്കാ​ട് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള​ത്തി​ന് പു​റ​മെ, മ​റ്റു ഭാ​ഷ​ക​ളി​ലെ രേ​ഖ​ക​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും. ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​ന് രേ​ഖ​ക​ളും താ​ളു​ക​ളും ഇ​വ​ർ ഗ്ര​ന്ഥ​പ്പു​ര​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indic Digital Archive Foundation
News Summary - Indic Digital Archive Foundation
Next Story