Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദൗ​ത്യം...

ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി; റി​സാ​റ്റ്​ -2 ഉ​പ​ഗ്ര​ഹം ഭൂ​മി​യി​ൽ പ​തി​ച്ചു

text_fields
bookmark_border
Spy satellite RISAT-2
cancel

ബം​ഗ​ളൂ​രു: ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ റി​സാ​റ്റ്​ -2 ഉ​പ​ഗ്ര​ഹം ഭൂ​മി​യി​ൽ പ​തി​ച്ചു. നാ​ലു​വ​ർ​ഷ​ത്തെ ആ​യു​സ്സാ​ണ്​ വി​ക്ഷേ​പ​ണ സ​മ​യ​ത്ത്​ ​പ്ര​വ​ചി​ച്ചി​രു​ന്ന​തെ​ങ്കി​ലും 13 വ​ർ​ഷം ബ​ഹി​രാ​കാ​ശ വി​വ​ര​ങ്ങ​ൾ ഭൂ​മി​യി​ലേ​ക്ക്​ അ​യ​ച്ച​തി​നു​ശേ​ഷ​മാ​ണ്​ റി​സാ​റ്റ്​ 2 ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത​ക്ക്​ സ​മീ​പം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലേ​ക്ക് ഒ​ക്​​ടോ​ബ​ർ 30ന്​​ ​അ​ർ​ധ​രാ​​ത്രി 12.06ന്​ ​വീ​ണ​ത്.

2009ലാ​ണ്​ 300 കി​ലോ ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​ത്തെ പി.​എ​സ്.​എ​ൽ.​വി-​സി 12 റോ​ക്ക​റ്റ്​ ബ​ഹി​രാ​കാ​ശ​ത്ത്​ എ​ത്തി​ച്ച​ത്. നാ​ല്​ വ​ർ​ഷ​ത്തെ ആ​യു​സ്സാ​ണ്​ വി​ക്ഷേ​പ​ണ​സ​മ​യ​ത്ത്​ പ്ര​വ​ചി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ വി​ദ​ഗ്​​ധ സം​ഘം ഭ്ര​മ​ണ​പ​ഥ​ത്തി​ലും മ​റ്റും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​​ടെ​യാ​ണ്​ 14 വ​ർ​ഷം ഉ​പ​ഗ്ര​ഹം പ്ര​വ​ർ​ത്തി​ച്ച​ത്. ഭൂ​മി​യി​ലേ​ക്ക്​ പ​തി​ക്കു​മ്പോ​ർ ഉ​പ​ഗ്ര​ഹ​ത്തി​ൽ ഇ​ന്ധ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ൽ ത​ന്നെ പ​തി​ച്ച​പ്പോ​ൾ ഏ​​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്​​ഫോ​ട​ന​മോ നാ​ശ​മോ ഭൂ​മി​യി​ൽ ഉ​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spy satellite RISAT2
News Summary - India’s first ‘spy’ satellite Risat-2 re-enters Earth after 13.5-yr job, lands near Jakarta
Next Story