ഇന്ത്യ-ഫലസ്തീൻ ഐക്യദാർഢ്യ ചർച്ച; വേദിയിൽ മാറ്റം
text_fieldsബംഗളൂരു: ബംഗളൂരു ഫോർ ജസ്റ്റിസ് ആൻഡ് പീസ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യ-ഫലസ്തീൻ ഐക്യദാർഢ്യ ചർച്ചയുടെ വേദിയിൽ മാറ്റം. വൈകീട്ട് 6.30ന് ശേഷാദ്രിപുരം സിരൂർ പാർക്ക് റോഡിലുള്ള എ.ഐ.ടി.യു.സി ഭാവനിലേക്ക് പരിപാടി മാറ്റിയത്.നേരത്തെ, ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചർ ടെക്നോളജി ഹാളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.
ഫലസ്തീൻ ഇന്ത്യൻ അംബാസഡർ അദ്നാൻ അബു അൽഹിജ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കാമ്പസ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി, സ്ത്രീ അവകാശ പോരാളി മനു എന്നിവർ മോഡറേറ്റർമാരാകും. ഇന്ത്യ-ഫലസ്തീൻ ഐക്യദാർഢ്യ വേദി പ്രസിഡന്റ് ഡോ. സുനിലൻ, സെക്രട്ടറി ഫെറോസ് മിതിബോർവാല, കവിയും എഴുത്തുകാരനുമായ ശിവസുന്ദർ എന്നിവർ പങ്കെടുക്കും. ഫോൺ: 99000 47744, 89211 74793

