മംഗളൂരുവിൽ ഇൻഡ്യ കൺവെൻഷൻ
text_fieldsമംഗളൂരു: ഇൻഡ്യ മുന്നണി മംഗളൂരു ടൗൺഹാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു. ബി.ജെ.പിക്കെതിരെ ഓരോ വോട്ടും ഏകീകരിക്കാൻ എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള പറഞ്ഞു. കോൺഗ്രസിന്റെ ആർ. പത്മരാജാണ് ദക്ഷിണ കന്നടയിലെ കോൺഗ്രസ് സ്ഥാനാർഥി.
ബി. ശേഖർ, വി. കുക്യൻ (സി.പി.ഐ), സി.കെ. യാദവ് (സി.പി.എം), ഡോ. ബി.കെ. വിഷ്ണു, എൻ. പിന്റോ (ആം ആദ്മി പാർട്ടി), നസീർ ഉള്ളാൾ (ജനതാ ദൾ), മുൻ മേയർ കെ. അഷ്റഫ്, കത്തോലിക്ക സഭ പ്രസിഡന്റ് ആൽവിൻ ഡിസൂസ, മുസ്ലിം ഐക്യവേദി സെക്രട്ടറി യാസീൻ കുദ്രോളി, യശ്വന്ത് മരോളി (ലോയേഴ്സ് അസോസിയേഷൻ), അബ്ദുൽ നസീർ (വഖഫ് ബോർഡ്) തുടങ്ങിയവർ സംസാരിച്ചു.

