സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsകേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്
കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ പുതിയ ഓഫിസ് ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ എ.ആർ. രാജേന്ദ്രൻ നിർവഹിക്കുന്നു
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ കെങ്കേരി സാറ്റലൈറ്റ് ടൗണിലെ പുതിയ ഓഫിസ് ഉദ്ഘാടനം സ്വാതന്ത്ര്യ ദിനത്തിൽ നടന്നു. സുവർണ കർണാടക കേരള സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സമാജം പ്രസിഡന്റ് പ്രമോദ് വരപ്രത്ത് ദേശീയ പതാക ഉയർത്തി. എ.ആർ. രാജേന്ദ്രൻ, പ്രമോദ് വരപ്രത്ത്, പി. പ്രദീപ്, എം. പദ്മനാഭൻ, പ്രേമ ചന്ദ്രൻ, സാന്ദ്ര, ആദ്യ വിൻസെന്റ്, ഇ. ശിവദാസ് എന്നിവർ സംസാരിച്ചു. പുരുഷോത്തം, എം.കെ. രാകേഷ്, പി.കെ. രജീഷ്, പി.സി. കേശവൻ, ഗോപിക നായർ, മേഘ എന്നിവർ നേതൃത്വം നൽകി.
കെ.എൻ.എസ്.എസ്
കെ.എൻ.എസ്.എസ് ബനശങ്കരി കരയോഗത്തിന് കീഴിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളിലും ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലും സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ജനറൽ സെക്രട്ടറി മനോഹര കുറുപ്പ് പതാക ഉയർത്തി. മറ്റു ഭാരവാഹികളായ വി.ആർ. ചന്ദ്രൻ, മുരളീധർ നായർ, പദ്മകുമാർ, സി. വേണുഗോപാലൻ, രാജലക്ഷ്മി നായർ, രമേശ്, സുധ കരുണാകരൻ എന്നിവർ പങ്കെടുത്തു. അബിഗെരെ, ബിദരഹള്ളി, ചന്താപുര, ദാസറഹള്ളി, ബനശങ്കരി, ഹലാസുരു, ഹോരമാവ്, ഇന്ദിരാനഗർ, ജക്കൂർ, ജയനഗർ, ജാലഹള്ളി, ജയമഹൽ, കൊത്താനുർ, എം.എസ്. നഗർ, പീനിയ, വിമാനപുര, സി.വി രാമൻ നഗർ, വിജയനഗർ, വിവേക് നഗർ കരയോഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
കൈരളി നികേതൻ ട്രസ്റ്റ്
കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ബംഗളൂരു: കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ദിരാനഗർ ഹൈസ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ട്രസ്റ്റ് സെക്രട്ടറി ജൈജോ ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായി. സുബേദായ് വിഷ്ണു ബഹാദൂർ, ഹവൽദാർ ലച്മാൻ സിങ്, പ്രിൻസിപ്പൽ നിർമല വർക്കി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിസിപ്പൽ എസ്. കൃഷ്ണ സ്വാഗതവും വൽസ നന്ദിയും പറഞ്ഞു.
ക്രസന്റ് സ്കൂൾ
ക്രസന്റ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെയർമാൻ അഡ്വ. പി. ഉസ്മാൻ സംസാരിക്കുന്നു
ബംഗളൂരു: ദാരിദ്ര്യവും പട്ടിണിയും അജ്ഞതയും വെറുപ്പും ഇല്ലാത്ത രാഷ്ട്രമെന്ന നെഹ്റുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനും സാമുദായിക സഹിഷ്ണുതയുടെ പ്രാധാന്യം വിളംബരം ചെയ്യാനും ഭാരതത്തിന്റെ യുവതലമുറ തയാറാവണമെന്ന് എം.എം.എ ക്രസന്റ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ പറഞ്ഞു. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. എൻ.എ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ശ്വേത, ഹൈസ്കൂൾ എച്ച്.ഒ.ഡി അഫ്സർ പാഷ, രാജ വേലു, രാധിക, പി.യു.സി വിഭാഗം എച്ച്.ഒ.ഡി നാസിമ ബീഗം, ജ്യോതി റഫീഖ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും ശിവകുമാർ നന്ദിയും പറഞ്ഞു.
സരസ്വതി എജുക്കേഷൻ ട്രസ്റ്റ്
വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ബംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിൽ തൊദൽനുടി കുട്ടികളുടെ കന്നട മാഗസിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. രാവിലെ 6.30ന് ദേശീയ ഗാനത്തോടെ പതാക ഉയർത്തി. ഉച്ചക്ക് രണ്ടു മുതൽ സംസ്ഥാനതല ചിത്രരചന മത്സരം നടന്നു. വിവിധ സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അറുപതോളം വിദ്യാർഥികൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പെൻസിൽ, കളർ ഡ്രോയിങ് ഇനങ്ങളിലായിരുന്നു മത്സരം. ചിത്രകാരന്മാരായ ഷെഫീക്ക് പുനത്തിൽ ബ്രിജി കെ.ടി, വിമല നാഥൻ അടങ്ങുന്ന ജൂറി വിജയികളെ തെരഞ്ഞെടുത്തു.
24 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച പി. രാജനെ ചടങ്ങിൽ ആദരിച്ചു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ ആർമി വഹിച്ച പങ്കിനെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചുകൊണ്ട് വിദ്യാർഥികളോട് വിവരിച്ചു. ഡോ. സുഷ്മ ശങ്കർ അധ്യക്ഷത വഹിച്ചു. രാകേഷ് വി.എസ്. സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേർന്ന് പ്രവാസി മലയാളികൾ
ബംഗളൂരു: ബംഗളൂരുവിൽ മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. പതാക ഉയർത്തലും മധുര വിതരണവും നടന്നു.
മാനവ മൈത്രി റാലി
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച മാനവ മൈത്രി റാലി
ബംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി. രാവിലെ ഒമ്പതിന് ദേശീയ പതാക ഉയർത്തിയ ശേഷം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി നടത്തിയ മാനവ മൈത്രി റാലി മലയാളികളുടെയും കന്നഡികരുടെയും പരസ്പര സ്നേഹവും സൗഹൃദവും വിളിച്ചോതി.
പതിറ്റാണ്ടുകളായി തുടർന്നുവരുന്ന ഈ മാനവ മൈത്രി റാലിയിൽ പതിവുപോലെ ഗാന്ധിജിയുടെ ഛായാചിത്രം വഹിച്ചുകൊണ്ട് മുതിർന്ന പൗരനും സംഘടനയുടെ മുൻ പ്രസിഡന്റുമായ ആർ.വി. പിള്ള മുന്നിൽ നയിച്ചു. ഹോളിക്രോസ് സ്കൂൾ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ കുട്ടികളും സംഘടന അംഗങ്ങളും തദ്ദേശവാസികളും ഒരുമിച്ചു ചേർന്നാണ് വർണശബളമായ ഈ റാലി ഒരുക്കിയത്. പ്രസിഡന്റ് പി. മോഹൻദാസ്, സെക്രട്ടറി പി.പി. പ്രദീപ്, ട്രഷറർ എ.കെ. രാജൻ, കൺവീനർ കെ.വി. രാധാകൃഷ്ണൻ, പൊന്നമ്മദാസ്, പ്രഹ്ലാദൻ, ജി.എസ്. പിള്ള, കൽപന പ്രദീപ്, പ്രകൽപ്, ഡോ. മേരി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
ഉച്ചക്കു ശേഷം ഇ.സി.എ ഹാളിൽ നടന്ന പൊതു സമ്മേളനത്തിൽ കെ. ചന്ദ്രശേഖരൻ നായർ മുഖ്യാതിഥിയായി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര വളർച്ച നെഹ്റു തുടങ്ങിവെച്ച വികസനോന്മുഖമായ നയതന്ത്ര പരിപാടികളിലൂടെയായിരുന്നെന്ന് സൂചിപ്പിച്ച അദ്ദേഹം ഗാന്ധിയും സ്വതന്ത്ര്യ സമരവും ചരിത്രത്തിൽ നിന്നു മാറ്റപ്പെടുന്ന ഈ കാലത്ത് ഗാന്ധിജിയുടെ ‘സത്യാന്വേഷണ പരീക്ഷണങ്ങൾ’ പുതിയ തലമുറ വായിച്ചിരിക്കണമെന്നും ഓർമിപ്പിച്ചു. ഹോളിക്രോസ് വൈസ് പ്രിൻസിപ്പൽ ആർസിൻ പ്രവീൺ അതിഥിയായി. കുട്ടികളുടെ കലാപരിപാടികളും മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
മലബാർ മുസ്ലിം അസോ.
എം.എം.എ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പതാക ഉയർത്തുന്നു
ബംഗളൂരു: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും ഇന്ത്യയുടെ മതേതര സ്വഭാവവും കളങ്കപ്പെടാതെ സംരക്ഷിക്കപ്പെടാൻ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും, ചരിത്രം പരിശുദ്ധിയോടെ തലമുറകൾ കൈമാറ്റപ്പെടേണ്ടതെന്ന ലക്ഷ്യത്തിലാവണം ചരിത്രം പഠിക്കേണ്ടതും പകർത്തേണ്ടതുമെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. മൈസൂർ റോഡ് എം.എം.എ ഹാളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ഉസ്മാൻ അഡ്വക്കറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സി. സിറാജ്, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കബീർ ജയനഗർ, ടി.സി. ശബീർ, അബ്ദുൽ കലാം ആസാദ്, കെ. മൊയ്തീൻ, തൻസീഫ്, അഷ്റഫ്, ആഷിർ, സാജിദ്, റഫീഖ് എന്നിവർ സംസാരിച്ചു. വഴിയോരങ്ങളിൽ പായസ വിതരണവും നടന്നു. ശംസുദ്ദീൻ കൂടാളി സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.കെ. നായർ പതാക ഉയർത്തി. സെക്രട്ടറി ജി. ജോയ്, വി.സി. കേശവ മേനോൻ, ജോസ് കെ. എബ്രഹാം, കെ. രാജേന്ദ്രൻ, വി. സത്യൻ, പി.ആർ.ഡി. ദാസ് എന്നിവർ സംസാരിച്ചു.
കലാകൈരളി
കലാകൈരളിയുടെ ആഭിമുഖ്യത്തിൽ നടന്ന യൂനിഫോം വിതരണ ചടങ്ങിൽനിന്ന്
ബംഗളൂരു: കലാകൈരളിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ബോബി മാത്യു പതാക ഉയർത്തി. സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു. കലാകൈരളിയുടെ ആഭിമുഖ്യത്തിൽ രാംഗോപാൽ നാരായൺ സ്കൂൾ വിദ്യാർഥികൾക്ക് യൂനിഫോം കൈമാറി. ബംഗളൂരു മുൻ ഡെപ്യൂട്ടി മേയർ എം. ആനന്ദ് മുഖ്യാതിഥിയായി.
പാലക്കാടൻ കൂട്ടായ്മ
പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ബംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. ബാല സുബ്രഹ്മണ്യൻ പതാക ഉയർത്തി. വി.കെ. രവീന്ദ്രൻ, രാജേന്ദ്രൻ കാരാട്ട് എന്നിവർ ആശംസ നേർന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വിജയൻ, പത്മദാസ്, ഗണേഷ്, എൻ. ബാല സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.
നന്മ ബംഗളൂരു
നന്മ ബംഗളൂരു കേരള സമാജം ഓഫിസിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ബംഗളൂരു: നന്മ ബംഗളൂരു കേരള സമാജം ഓഫിസിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രിസിഡന്റ് ഹരിദാസൻ പതാക ഉയർത്തി. സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രിസിഡന്റ് ഗോപാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി ജലീൽ എന്നിവർ നേതൃത്വം നൽകി.
മടിവാള നൂറുൽ ഹുദ മദ്റസ
മടിവാള നൂറുൽ ഹുദ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം
ബംഗളൂരു: മടിവാള നൂറുൽ ഹുദ മദ്റസ കമ്മിറ്റിയുടെയും എസ്.വൈ.എസ്, എസ്.എസ്.എഫ് യൂനിറ്റ് കമ്മിറ്റിയുടെയും കീഴിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. മദ്റസ കമ്മിറ്റി പ്രസിഡന്റ് മുജീബ് പതാക ഉയർത്തി. ഇബ്രാഹിം സഖാഫി പയോട്ട സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി. നവാസ് സഅദി, റഫീഖ് ആഡുഗൊഡി, ഫഹദ്, റഷീദ് പാറക്കടവ്, റഷീദ് മൂരിയാട്, ഷമീർ എന്നിവർ സംബന്ധിച്ചു. ശിഹാബ് മടിവാള സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു
മലയാളി ഫാമിലി അസോ.
ബംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദൊംലൂർ കേരള പവലിയനിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ആർ. രാജേഷ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സെപ്റ്റംബർ 22ന് കായിക മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

