നാടെങ്ങും സ്വാതന്ത്യദിനം ആഘോഷിച്ചു
text_fieldsക്രസന്റ് സ്കൂൾ സ്വാതന്ത്ര്യദിന പരിപാടി ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വർഗീയ വിവേചനം ഇന്ത്യൻ മതേതരത്വത്തെ കളങ്കപ്പെടുത്തുന്നു -എൻ.എ. മുഹമ്മദ്
ബംഗളൂരു: രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ വിവേചനവും കൃത്രിമ വഴിയിൽ പിടിച്ചെടുക്കുന്ന ഭരണക്രമങ്ങളും ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും കളങ്കപ്പെടുത്തിയെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്. മൈസൂരു റോഡ് ക്രസന്റ് സ്കൂളിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ഭരണഘടനയോട് നീതി പുലർത്താൻ തയാറാവാത്തവരാണ് ജനാധിപത്യം കശാപ്പ് ചെയ്യുന്നതും മതേതരത്വത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതും. ഇതിനെ ചെറുത്തുതോൽപിക്കുകയെന്നതാണ് മതേതര വിശ്വാസികളുടെ കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്രസന്റ് സ്കൂൾ ചെയർമാൻ അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മലബാർ മുസ്ലിം അസോസിയേഷൻ ട്രഷറർ കെ.എച്ച്. ഫാറൂഖ്, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, ടി.പി. മുനീറുദ്ദീൻ, മാനേജർ പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ, ടി.സി. ശബീർ, ശിവകുമാർ, രാജവേലു, സീബി ഗുണ്ടയ്യ, റീത്ത ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാമത്സരവും നടന്നു. ക്ലസ്റ്റർലെവൽ കലാ കായിക മത്സത്തിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാന വിതരണം നടത്തി. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ എൻ. ശ്വേത നന്ദിയും പറഞ്ഞു.
വൈറ്റ് ഫീൽഡ് സരസ്വതി എജുക്കേഷൻ ട്രസ്റ്റ്
ബംഗളൂരു: വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 2004ൽ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച യോദ്ധ കെ.എൽ. രമേശിന്റെ മാതാവ് ചിക്കമായമമ്മക്ക് സ്വാതന്ത്ര്യദിന യോദ്ധ മാതാ പ്രശസ്തി-2025 നൽകി ആദരിച്ചു.
5001 രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്കാരം. ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ‘തൊദൽനുടി സ്വാതന്ത്ര്യദിനാഘോഷവും അവാർഡ്ദാനവും’മഹാദേവപുര സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹനുമന്തു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കന്നട മാസികയായ തൊദൽനുടിയുടെ പന്ത്രണ്ടാമത്തെ അവാർഡാണ് 96 വയസ്സുള്ള ചിക്കമായമ്മക്ക് സമർപ്പിച്ചത്. സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് നടത്തിയിരുന്ന സംസ്ഥാനതല ചിത്രകല മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
മത്സരത്തിന്റെ വിധികർത്താവും മുഖ്യാതിഥിയുമായ ആർട്ടിസ്റ്റ് കെ.ടി. ബ്രിജി സംസാരിച്ചു. സരസ്വതി എജുക്കേഷൻ ട്രസ്റ്റ് അധ്യക്ഷൻ ബി. ശങ്കർ, ആചാര്യ ശ്രീനിവാസ്, ചിക്കമായമ്മ എന്നിവർ സംസാരിച്ചു. രമേശിന്റെ മക്കളായ ഭൂഷൺ കുമാർ, മോഹൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രഫ. വി.എസ്. രാകേഷ് സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു. മാസികയുടെ എഡിറ്ററും ദ്രാവിഡ ഭാഷാ ട്രാൻസലേറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമാണ് മലയാളിയായ ഡോ. സുഷമ ശങ്കർ.
കേരള സമാജം
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് പ്രമോദ് വരപ്രത്ത് പതാക ഉയർത്തി. സതീഷ് തോട്ടശ്ശേരി, അരവിന്ദാക്ഷൻ പി.കെ, സന്തോഷ് കുമാർ, ജയരാജ് മേനോൻ എന്നിവർ സംസാരിച്ചു. ഓണററി ക്യാപ്റ്റൻ പുളിയഞ്ഞാലിൽ വർഗീസ് മാത്യുവിനെ ആദരിച്ചു. അദ്ദേഹം മറുപടി പ്രസംഗം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ്, ദേശഭക്തി ഗാനാലാപനം എന്നിവ അരങ്ങേറി.
കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ആഘോഷത്തിൽ ക്യാപ്റ്റൻ പുളിയഞ്ഞാലിൽ വർഗീസ് മാത്യു സംസാരിക്കുന്നു
മലയാളി ഫോറം
ബംഗളൂരു: മലയാളി ഫോറം സ്വാതന്ത്ര്യദിനാഘോഷം എസ്.ജി പാളയത്തിലെ സി.എസ്.ടി വിദ്യാഭവനിൽ നടന്നു. ഫോറം പ്രസിഡന്റ് പി.ജെ. ജോജോ പാതാക ഉയർത്തി. ഫാ. തോമസ്കുട്ടി സേവ്യർ മുഖ്യാതിഥിയായി. ഫാ. ജോർജ് തോമസ്, ബി.ആർ. എബിൽ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹറാൾഡ് മാത്യു, വി. പ്രജി, ഇ.ജെ. സജീവ്, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ എന്നിവർ സംസാരിച്ചു.
മലയാളി ഫോറം സ്വാതന്ത്ര്യദിനാഘോഷം
രവിചന്ദ്രൻ, ചാർളി മാത്യു, ഷാജു ദേവസ്സി, ടോണി, ഡോ. ബീന, ഓമന ജേക്കബ്, അനിൽ ധർമപതി, അശ്വതി സുരേഷ്, അമൽ, എബിൻ മാത്യു, സൂരജ് എന്നിവർ നേതൃത്വം നൽകി. വനിത വിഭാഗവും യുവജന വിഭാഗവും കലാ പരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

