അനിശ്ചിതകാല പണിമുടക്ക് മാറ്റി
text_fieldsബംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി യൂനിയനുകൾ ചേർന്ന് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. ജനുവരി 15ന് മുഖ്യമന്ത്രിയുമായി യോഗം ചേരാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെത്തുടർന്നാണ് ഇന്നുമുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചത്.
കെ.എസ്.ആർ.ടി.സി എം.ഡി.വി അമ്പുകുമാറും പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂനിയനുകൾക്ക് കത്തെഴുതിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയും യോഗം ചേർന്നിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രിയും ഉറപ്പുനൽകി.

