രാജ്യത്ത് കാന്‍സര്‍ കേസുകളിൽ വർധന
text_fieldsബംഗളൂരു: ഇന്ത്യയില്‍ കഴിഞ്ഞ 30 വർഷത്തിനിടെ കാന്‍സര്‍ കേസുകളിൽ ഇരട്ടി വർധനയെന്ന് റിപ്പോർട്ട്. 2025ഓടെ രാജ്യത്ത് കാന്‍സര്‍ രോഗികള്‍ 1.57 മില്യണ്‍ കവിയുമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി സംപ്രദ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് ‘ഇന്ത്യയിലെ കാൻസർ രംഗവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. രാധേശ്യാം നായിക്, ഡോ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനപ്പെരുപ്പം, ജീവിത ശൈലിയിലുള്ള മാറ്റം, മദ്യം തുടങ്ങിയവ കാന്‍സറിന് കാരണമാകുന്നു. പുരുഷന്മാരെക്കാള് സ്ത്രീകളിലാണ് കാന്‍സര്‍ നിരക്ക് കൂടുതലായി കണ്ടുവരുന്നത്. മെഡിക്കല്‍ സാമഗ്രികളുടെ ദൗര്‍ലഭ്യം, രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ചികിത്സക്കുള്ള അമിത ചെലവ് ഇവയെല്ലാം നിരക്കുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. കാൻസർ ചികില്‍സാ രംഗത്തെ നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക് സര്‍ജറി, റേഡിയോ തെറപ്പി തുടങ്ങിയവയെക്കുറിച്ചും ഡോക്ടര്‍മാര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

