Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമാ​ന​വി​ക സ​ന്ദേ​ശം...

മാ​ന​വി​ക സ​ന്ദേ​ശം വി​ത​റി നൂ​റാ​നി മ​സ്ജി​ദ് ഹാ​ൾ ഉ​ദ്ഘാ​ട​ന വേ​ദി

text_fields
bookmark_border
മാ​ന​വി​ക സ​ന്ദേ​ശം വി​ത​റി നൂ​റാ​നി മ​സ്ജി​ദ് ഹാ​ൾ ഉ​ദ്ഘാ​ട​ന വേ​ദി
cancel
camera_alt

പു​ത്തി​ഗെ ക​ട​ല​ക്കേ​രെ നൂ​റാ​നി മ​സ്ജി​ദ് ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ ഡോ. ​എം. മോ​ഹ​ൻ ആ​ൽ​വ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ മൂ​ഡ​ബി​ദ്രി പു​ത്തി​ഗെ ക​ട​ല​ക്കേ​രെ നൂ​റാ​നി മ​സ്ജി​ദ് പു​തു​താ​യി നി​ർ​മി​ച്ച പു​ത്തി​ഗെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശം വി​ത​റി. വെ​റു​പ്പി​ന്റെ പ്ര​ചാ​ര​ക​ർ ആ​ധി​പ​ത്യം നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന ജി​ല്ല​യി​ൽ ഇ​ത്ത​രം വേ​ദി​ക​ൾ ഇ​നി​യും ഉ​ണ്ടാ​വ​ണ​മെ​ന്ന് വി​വി​ധ തു​റ​ക​ളി​ലെ പ്ര​മു​ഖ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മൂ​ഡ​ബി​ദ്രി ആ​ൽ​വ എ​ജു​ക്കേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​എം. മോ​ഹ​ൻ ആ​ൽ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​മ്മു​ടെ പൂ​ർ​വി​ക​ർ പ​ക​ർ​ന്നു ന​ൽ​കി​യ ഒ​രു​മ​യും സ​ർ​വ​മ​ത സാ​ഹോ​ദ​ര്യ​വും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ന്തം ജാ​തി​യും മ​ത​വും പൂ​ർ​ണ​മാ​യി മ​ന​സ്സി​ലാ​ക്കു​ക​യും മ​റ്റ് ജാ​തി​ക​ളെ​യും മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യും സാ​ഹോ​ദ​ര്യ​ത്തോ​ടെ​യും കാ​ണു​ക​യും ചെ​യ്യു​ന്ന​ത് സൗ​ഹാ​ർ​ദ​ത്തി​ന്റെ അ​ട​യാ​ള​മാ​ണ്-​ആ​ൽ​വ കൂ​ട്ടി​ച്ചേ​ർ​ത്തു. മൂ​ഡ​ബി​ദ്രി​യു​ടേ​യും പു​ത്തി​ഗെ​യു​ടേ​യും സാ​ഹോ​ദ​ര്യം എ​ന്നെ​ന്നും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത അ​ല​ങ്കാ​ർ ഹോ​ളി റോ​സ​റി ച​ർ​ച്ച് ഇ​ട​വ​ക വി​കാ​രി മെ​ൽ​വി​ൻ നൊ​റോ​ണ പ​റ​ഞ്ഞു.

മാ​ന​വി​ക​ത വി​ളം​ബ​രം ചെ​യ്യു​ന്ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​നാ​യ​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പു​ത്തി​ഗെ നൂ​റാ​നി മ​സ്ജി​ദ് പ്ര​സി​ഡ​ന്റ് അ​ബു​ൽ അ​അ് ലാ ​പു​ത്തി​ഗെ പ​റ​ഞ്ഞു. അ​നാ​രോ​ഗ്യ​ത്തി​ലും സാ​മ്പ​ത്തി​ക​മാ​യും ബു​ദ്ധി​മു​ട്ടു​ന്ന നാ​നാ​മ​ത​സ്ഥ​രാ​യ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

കാ​യി​ക​താ​രം അ​മ്രി​ൻ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക കെ. ​വി​മ​ല, അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ക​രാ​യ റി​സ ഷെ​യ്ഖ് റി​യാ​സ്, ഐ​ഷ അം​ന ഷെ​യ്ഖ്, റി​യ റ​ഫീ​ക്ക്, വ്യ​വ​സാ​യി ന​സ്മ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി വ്യ​ക്തി​ക​ളെ അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ​ക്ക് ആ​ദ​രി​ച്ചു. പു​ത്തി​ഗെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റും നൂ​റാ​നി വെ​ൽ​ഫെ​യ​ർ ട്ര​സ്റ്റും ചേ​ർ​ന്ന് പ​ത്മ​ശ്രീ ഹ​രേ​ക​ല ഹാ​ജ​ബ്ബ​യെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

മു​ൻ മ​ന്ത്രി കെ. ​അ​ഭ​യ​ച​ന്ദ്ര ജെ​യി​ൻ, പു​ത്തി​ഗെ നൂ​റാ​നി മ​സ്ജി​ദ് വൈ​സ് പ്ര​സി​ഡ​ന്റ് ഷെ​യ്ഖ് ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഖ​യ്യൂം, പു​ത്തി​ഗെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, വ​നി​താ സം​രം​ഭ​ക സാ​റാ അ​ബ്ബാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം പാ​വ​പ്പെ​ട്ട​വ​രെ​യും രോ​ഗി​ക​ളെ​യും സ​ഹാ​യി​ക്കാ​നും നി​രാ​ലം​ബ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inauguration of Noorani Masjid Hall by spreading humanitarian message
Next Story