മലയാളം മിഷന്റെ എസ്.എസ്.എഫ്.സി പഠനകേന്ദ്രം ഉദ്ഘാടനം
text_fieldsസെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ എസ്.എസ്.എഫ്.സി സ്റ്റഡി സെൻറർ ഉദ്ഘാടനത്തില്‍നിന്ന്
ബംഗളൂരു: സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷന്റെ എസ്.എസ്.എഫ്.സി സ്റ്റഡി സെൻറർ ഉദ്ഘാടനവും ക്ലാസുകളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ചെറുശ്ശേരിൽ നിർവഹിച്ചു. അസിസ്റ്റൻറ് വികാരി ഫാദർ ആൽബിൻ, ട്രസ്റ്റിമാർ എന്നിവർ പങ്കെടുത്തു.
മലയാളം മിഷൻ്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തലും മാതൃകാ ക്ലാസ് അവതരണവും മലയാളം മിഷന്‍ നോർത്ത് വെസ്റ്റ് മേഖലാ കോർഡിനേറ്ററും നീലകുറിഞ്ഞി അധ്യാപികയുമായ ബിന്ദുഗോപാലകൃഷ്ണൻ നടത്തി. അധ്യാപകരായ ആലീസ് റോബർട്ട്, ലിസി ജെയിംസ് എന്നിവർ നേതൃത്വം നൽകി. കണിക്കൊന്ന അധ്യാപകൻ കെ.ജെ. ഫിലിപ്പ് സ്വാഗതവും സ്റ്റഡി സെൻറർ കോഓഡിനേറ്റർ സോണിയ ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

