കൈരളി സംസ്കൃതി സംഘ ഉദ്ഘാടനം
text_fieldsകൈരളി സംസ്കൃതി സംഘ, കന്നട മലയാളം മിഷൻ ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: കൈരളി സംസ്കൃതി സംഘ ഉദ്ഘാടനവും പുതുവത്സരാഘോഷവും കന്നട മലയാളം മിഷൻ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് ജോജു വർഗീസ് അധ്യക്ഷത വഹിച്ചു. ധീരജ് മുനിരാജ് എം.എൽ.എ, ആശ്രമം പ്രസിഡന്റ് സുശീലമ്മ സുമംഗലി, ദൊഡ്ഡബല്ലാപുര മുനിസിപ്പാലിറ്റി പ്രസിഡന്റ് സുമിത്ര ആനന്ദ്, നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത്, മലയാളം മിഷൻ കൺവീനർ ടോമി ആലുങ്കൽ, ഡോ. അരുൺകുമാർ, മലയാളം മിഷൻ സെക്രട്ടറി ബിന്ദു, മലയാളം മിഷൻ കോഓഡിനേറ്റർ അഡ്വ. ബുഷറ വളപ്പിൽ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സുശീലമ്മ, ധീരജ് മുനിരാജ്, സുമിത്ര ആനന്ദ് എന്നിവർ ചേർന്ന് അസോസിയേഷന്റെ എൻ.ജി.ഒ സർട്ടിഫിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജോജു വർഗീസ്, സെക്രട്ടറി ജോണിച്ചൻ, ശ്യാം മധു എന്നിവർക്ക് കൈമാറി. കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

