എച്ച്.എം.എസ് ആസ്ഥാനം ഉദ്ഘാടനം ചെയ്തു
text_fieldsഹിറ മോറൽ സ്കൂൾ (എച്ച്.എം.എസ്) ബംഗളൂരു ആസ്ഥാന ഓഫിസ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഹിറ മോറൽ സ്കൂൾ (എച്ച്.എം.എസ്) ബംഗളൂരു ആസ്ഥാന ഓഫിസ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പുതിയ തലമുറയിൽ മത ഭൗതിക വിദ്യാഭ്യാസം പകർന്നുനൽകുന്നതിൽ മാതൃകയാണ് എച്ച്.എം.എസ് എന്ന് മുജീബ്റഹ്മാൻ പറഞ്ഞു. മാറത്തഹള്ളി എഡിഫിസ് വൺ കെട്ടിടസമുച്ചയത്തിലെ ഒന്നാം നിലയിൽ സജ്ജമാക്കിയ ഓഫിസിലാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിച്ചത്.
സ്വീകരണമുറി, മീറ്റിങ് റൂം, ടീച്ചേഴ്സ് റൂം, പ്രിൻസിപ്പൽ ഓഫിസ്, മാനേജർ ഓഫിസ്, സ്റ്റോർ റൂം, പാൻട്രി എന്നിവയടങ്ങുന്നതാണ് ആസ്ഥാനകേന്ദ്രം.ബാംഗ്ലൂർ കേന്ദ്രത്തിൽനിന്നും 23 വർഷത്തിലധികമായി പ്രവർത്തിക്കുന്ന എച്ച്.എം.എസിനു കീഴിൽ ഒമ്പതു ഡിപ്പാർട്മെന്റുകളിലായി 1200ൽപരം വിദ്യാർഥികൾ 23 രാജ്യങ്ങളിൽനിന്നായി ഓൺലൈനായടക്കം പഠിച്ചുകൊണ്ടിരിക്കുന്നു. ബാംഗ്ലൂരിൽ മാത്രം ഒമ്പതു കേന്ദ്രങ്ങളുണ്ട്.
ഉന്നത ബിരുദം നേടിയ നൂറിലധികം അധ്യാപകരാണുള്ളത്. ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, മേഖല നാസിം യു.പി. സിദ്ദീഖ്, സംസ്ഥാന കൂടിയാലോചന സമിതി അംഗം എൻ.എം. അബ്ദുറഹ്മാൻ, ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, എച്ച്.എം.എസ് സെക്രട്ടറി സാജിദ് ടി. കെ, എംപവേഡ് ഫൗണ്ടേഷൻ സെക്രട്ടറി അനീസ് കെ.എം, എഡിഫിസ് വൺ സി.ഇ.ഒ ഷംസീർ വടകര തുടങ്ങിയവർ പങ്കെടുത്തു. എച്ച്.എം.എസിന്റെ വിവിധ വകുപ്പുകളെയും അതിന്റെ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും സ്വന്തമായ ആസ്ഥാനം ഉപകരിക്കുമെന്ന് പ്രിൻസിപ്പൽ ഷബീർ മുഹ്സിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

